പ്രിയ വായനക്കാരെ,കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നമ്മുടെ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിരുന്ന പോപ്പ്-അപ്പ് പരസ്യങ്ങൾ നിങ്ങളുടെ വായനയ്ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കി എന്ന് മനസ്സിലാക്കുന്നു. സുഗമമായ വായനാനുഭവത്തിന് തടസ്സം നേരിട്ടതിൽ ഹൃദയപൂർവ്വം ക്ഷമ ചോദിക്കുന്നു.വെബ്സൈറ്റിന്റെ ചിലവ് കണ്ടെത്തുന്നതിനാണ് പരസ്യങ്ങൾ നൽകിയതെങ്കിലും, അത് നിങ്ങൾക്ക് ഇത്രത്തോളം അസൗകര്യമുണ്ടാക്കും എന്ന് കരുതിയിരുന്നില്ല. നിങ്ങളുടെ അഭിപ്രായങ്ങളും വിമർശനങ്ങളും ഞങ്ങൾ എപ്പോഴും വിലമതിക്കുന്നു. നിങ്ങളുടെ പ്രതികരണങ്ങൾ മാനിച്ചുകൊണ്ട് ഈ പ്രശ്നം പരിഹരിക്കാനും വായനയ്ക്ക് തടസ്സമാകാത്ത രീതിയിൽ മാറ്റങ്ങൾ വരുത്താനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്.ഉണ്ടായ ബുദ്ധിമുട്ടുകൾക്ക് ഒരിക്കൽ കൂടി ക്ഷമ ചോദിക്കുന്നു. ഇതുവരെ നൽകിയ പിന്തുണയ്ക്ക് വലിയ നന്ദി. തുടർന്നും മികച്ചതും തടസ്സങ്ങളില്ലാത്തതുമായ വായനാനുഭവം നിങ്ങൾക്ക് നൽകാൻ ഞങ്ങൾ എപ്പോഴും ശ്രമിക്കുന്നതാണ്.
0 Comments