Advertisement

സണ്ണിച്ചന്റെ മാലാഖ[ നളിനി രമണൻ ]



“എന്റെ വീട്ടുകാരിതറിഞ്ഞാൽ എന്നെ കൊല്ലും അപ്പച്ചാ …. അപ്പച്ചനെ കണ്ടപ്പോ എന്തോ ഒരു വിശ്വാസം തോന്നീട്ടാ അച്ഛൻ എന്നെയിവിടെ നിർത്തിയത്… ഇതിപ്പോ നിങ്ങളു രണ്ടു പേരും മോന്റെ അടുത്തേക്ക് പോകുവാന്ന് പറഞ്ഞാൽ അവരെന്റെ ജോലി രാജിവെപ്പിക്കും….”

ബസിറങ്ങി കല്ലിട്ട വഴിയിലൂടെ വീട്ടിലേക്ക് നടക്കുകയായിരുന്നു സാന്ദ്ര. അവളുടെ പതിഞ്ഞ ശബ്ദത്തിൽ പരിഭ്രമം നിറഞ്ഞിരുന്നു.

“ഹാ… അതിനിതൊന്നും പപ്പയോടു പറയണ്ടെന്നേ… അവരിപ്പോ എടക്കെടക്ക് കൊച്ചിനെ കാണാൻ വേണ്ടി വരുവോ.. അതും ഇത്രേം ദൂരം… പിന്നെ ഞങ്ങള് വേഗം തിരിച്ചു വരത്തില്ലേ…. ആറു മാസം എന്നൊക്കെ പറഞ്ഞാൽ സ്പീഡിൽ അങ്ങ് പോകത്തില്ലേ…..”

ഔസേപ്പച്ചൻ സംസാരിക്കുന്നതിനിടക്കും കുഞ്ഞുവാവയുടെ കരച്ചിൽ കേൾക്കുന്നുണ്ടായിരുന്നു.

“എന്നാലും അപ്പച്ചാ… ഞാനെങ്ങനെയാ അവടൊറ്റക്ക്… ആന്റണി ചേട്ടനും ഫാമിലിയും ആണേലും കൊഴപ്പല്ലാരുന്നു… ഇങ്ങേരെ എനിക്ക് അറിയത്തേയില്ല….🥺 ”

“കൊച്ച് പേടിക്കണ്ട… അവനൊരു പാവമാ… എന്നെ പോലങ്ങനെ മിണ്ടത്തില്ലെന്നേയുള്ളു… ശുദ്ധനാ… പിന്നെ വല്ലപ്പഴേ വീട്ടിൽ കാണത്തൊള്ളൂ….. ഫുൾ കറക്കമാ…. ഇനി ഒണ്ടേലും താഴെ എങ്ങാനും കെടന്നോളും. ഒരു പ്രശ്നത്തിനും വരികേല…കൊച്ച് മേലെ ധൈര്യമായിട്ട് കെടന്നോ…”

ഔസേപ്പച്ചന്റെ സംസാരം കേട്ടപ്പോൾ ചെറിയൊരു സമാധാനം തോന്നി സാന്ദ്രക്ക്.

അവൾ paying guest ആയി നിൽക്കുന്ന വീടിന്റെ ഉടമസ്ഥനാണ് ഔസേപ്പച്ചൻ. ഏതാണ്ട് ഒരു വർഷമായി സാന്ദ്ര ഈ വീട്ടിൽ താമസം തുടങ്ങിയിട്ട്. മൂന്നു നാല് ഹോസ്റ്റലുകൾ മാറി മാറി നിന്നിട്ടുണ്ട് അവൾ. മോശം ഭക്ഷണം, മോഷണം എന്ന് വേണ്ട ചട്ടിയടിക്കുള്ള പ്രലോഭനം വരെ ഉണ്ടായി. അങ്ങനെയാണ് പിജി നോക്കുന്നത്.

പക്ഷേ, നല്ലൊരു പിജി കിട്ടുന്നത് നീലക്കുറിഞ്ഞി പൂക്കുന്നത് പോലൊരു അപൂർവ സംഭവമാണെന്ന് അപ്പോഴാണ് അവൾക്കും അച്ഛനും മനസ്സിലായത്.

ഒടുവിൽ ക്ഷമകെട്ട് ‘നിന്റെ ഉദ്യോഗം ഒക്കെ നിർത്തി വീട്ടിലേക്ക് തിരിച്ച് പോര്….. പഴയ സ്കൂളിൽ തന്നെ ജോലി നോക്കാം ‘ എന്ന് വരെ അച്ഛൻ പറഞ്ഞു. സാന്ദ്രക്കതൊരു പേടിസ്വപ്നമായിരുന്നു.

അല്ലെങ്കിലും സാന്ദ്ര വീടിന്റെ പടിയിറങ്ങുന്നത് പോലും കണിശ്ശക്കാരനായ അച്ഛന് ഇഷ്ടമില്ല… അതുകൊണ്ട് തന്നെയാണ് അവൾ 28 വയസ്സായിട്ടും പുറം ലോകം കാണാത്തവളായി തുടർന്നത്. ഇതു വരെ പഠിച്ചതും ജോലി ചെയ്തതുമെല്ലാം വയനാട്ടിൽ തന്നെ. ചുരമിറങ്ങാൻ അച്ഛൻ സമ്മതിച്ചിട്ടില്ല.

ഇനിയുമിങ്ങനെ പോയാൽ തന്റെ ജീവിതം നശിക്കും എന്നുറപ്പുള്ളത് കൊണ്ടാണ് സാന്ദ്ര വീടിനടുത്തുള്ള പ്രൈവറ്റ് സ്കൂളിലെ പണി വിട്ട് മറ്റു ജില്ലകളിലും സംസ്ഥാനങ്ങളിലും ജോലിയന്വേഷിക്കാൻ തുടങ്ങിയത്. അങ്ങനെ കോട്ടയത്തൊരു സ്കൂളിൽ ജോലി കിട്ടി…. Join ചെയ്യാൻ വീട്ടുകാർ അമ്പിനും വില്ലിനും അടുത്തില്ലെങ്കിലും ഇപ്പോൾ കിട്ടുന്ന എണ്ണായിരം കുണുവയുടെ നാലിരട്ടി കിട്ടും എന്നു പറഞ്ഞപ്പോൾ അങ്ങു സമ്മതിച്ചു.

ഇതും പ്രൈവറ്റ് സ്കൂൾ തന്നെയാണ് പക്ഷേ, ഇന്റർനാഷണൽ ആണല്ലോ……. ഇനി ഈ എക്സ്പീരിയൻസ് വെച്ച് വിദേശത്തേക്ക് കടക്കണം… അതാണ് സാന്ദ്രയുടെ ലക്ഷ്യം. ഇതു വരെ കേട്ടിട്ട് പോലുമില്ലാത്ത സിലബസ് ഒക്കെ മെനക്കെട്ട് പഠിച്ച്, പത്തോ പതിനഞ്ചോ പേരോട് പോരാടി നേടിയ ആ ജോലിയാണ് ഇപ്പോൾ ഈസി ആയി വേണ്ടെന്ന് വെക്കാൻ പറയുന്നത്…. കളഞ്ഞിട്ട് വരാൻ പറയാൻ അച്ഛന് സുഖമാണ്……… പ്ലാനുകൾ എല്ലാം നടത്താമല്ലോ…. മോളെ വീണ്ടും കൈവെള്ളയിൽ കിട്ടും….. തൊട്ടടുത്തുള്ള സ്കൂളിൽ തന്നെ വീണ്ടും വിടാം…….. വീടിനടുത്തുള്ള ആ കോന്തന് കെട്ടിച്ചും കൊടുത്താൽ അത്രയും സന്തോഷം….. വളരേ കഷ്ടപ്പെട്ടാണ് അച്ഛന്റെ ഈ പ്ലാനുകളെയെല്ലാം അതിജീവിച്ചിവിടം വരെ എത്തിയത്.
ഇതൊന്നും സ്വന്തം തന്തയുടെ മുഖത്ത്

നോക്കി പറയാൻ കഴിവില്ലാത്തത് കൊണ്ട് സാന്ദ്ര കണ്ണടച്ചിരുന്ന് മുത്തപ്പനെ വിളിച്ചു പ്രാർത്ഥിച്ചു. വിളിച്ചാൽ വിളിപ്പുറത്താണ് മുത്തപ്പൻ.

അങ്ങനെ മുത്തപ്പൻ കാണിച്ചു തന്നതാണ് ഔസേപ്പച്ചനെ. പുള്ളിയുടെ വീട്ടിൽ നിന്നും സ്കൂളിലേക്ക് ദൂരം കുറച്ചു കൂടുതൽ ആണെങ്കിലും അങ്ങേരുടെ പെരുമാറ്റവും കരുതലും കണ്ടപ്പോൾ സാന്ദ്രയുടെ അച്ഛൻ അങ്ങ് സമ്മതിച്ചു. പത്തെഴുപത് വയസ്സുള്ളൊരു നസ്രാണി. കൂടെ തങ്കം പോലൊരമ്മച്ചിയും. രണ്ടാളും മോളെ നന്നായി നോക്കിക്കോളും എന്ന ഉറപ്പിന്മേൽ അച്ഛൻ തിരികെ പോയി.

അപ്പച്ചനും അമ്മച്ചിയും നല്ല തറവാടികളായിരുന്നു. വാക്ക് പാലിച്ചു. സാന്ദ്രയെ അവർ സ്വന്തം മോളെ പോലെ നോക്കി. മക്കളെല്ലാം ജോലിക്കായി അങ്ങിങ് ചിതറിക്കിടക്കുന്നത് കാരണം അവർക്കുണ്ടായിരുന്ന ഏകാന്തത അവളെ വെച്ചു പരിഹരിച്ചു.

സാന്ദ്ര ഒരു മിണ്ടാപ്പൂച്ച ആയിരുന്നു. അധികമാരോടും സംസാരിക്കാനോ തന്റെ കാര്യങ്ങൾ നേടിയെടുക്കാനോ കഴിവില്ലാത്തൊരു പെണ്ണ്. പരിചയമില്ലാത്തൊരാൾ സംസാരിക്കാൻ വന്നാൽ പോലും അവളുടെ തൊണ്ട വരളും. നാലാളു കൂടുന്നിടത്തു നിന്നാൽ മുട്ട് വിറക്കും. സൈക്കോളജിയിൽ ഇതിനെ സോഷ്യൽ anxiety എന്നൊക്കെ പറയുമെങ്കിലും കാരണവന്മാർക്കിതിനൊരേയൊരു പേരെയുള്ളു…. അച്ചടക്കം😌.

അതുകൊണ്ട് അധികം വൈകാതെ തന്നെ അടക്കവും ഒതുക്കവും ഉള്ളൊരു പെങ്കൊച്ച് എന്ന പേര് സാന്ദ്ര നേടിയെടുത്തു. പ്രദേശവാസികൾക്കെല്ലാം പ്രിയങ്കരിയായി. അവിടുള്ള പിള്ളേർക്കെല്ലാം ട്യൂഷൻ ടീച്ചറും ആയി…

സാന്ദ്രയും ആ ജീവിതം ആസ്വദിക്കുന്നുണ്ടായിരുന്നു. ആളുകളോട് ഇടപെടാനും സൗഹൃദം സ്ഥാപിക്കാനുമെല്ലാം ജന്മനാ ഉള്ള കഴിവുകേട് കാരണം അവൾക്ക്‌ സിനിമയിലെല്ലാം പെണ്ണുങ്ങൾ ആഘോഷിക്കുന്നത് പോലെ ജീവിതം ആഘോഷിക്കാൻ ഒന്നും സാധിച്ചില്ലെങ്കിലും രണ്ടു മൂന്നു കൊല്ലം മുന്നേ അവൾ ജീവിച്ചിരുന്ന ജീവിതം വെച്ചു നോക്കുമ്പോൾ ഇത് സ്വർഗം തന്നെ ആയിരുന്നു…

അങ്ങനെ സമാധാനപൂർണമായി ജീവിതം മുന്നോട്ട് പോകുന്നതിനിടക്കാണ്

അപ്പച്ചനും അമ്മച്ചിക്കും ഹൈദരാബാദിൽ നിന്ന് വിളി വന്നത്. വിളിച്ചത് മൂത്ത മോൻ ആന്റണിയാണ്. അവന്റെ ഭാര്യ രണ്ടാമത് പ്രസവിച്ച് കിടക്കുകയാണ്. അവൾക്ക് ജോലിയുടെ എന്തോ ട്രെയിനിങ്ങിന് ആറു മാസത്തേക്ക് ദൂരെയെങ്ങാണ്ട് പോണം… പോയി വരുന്ന വരെ അവരുടെ രണ്ട് പിള്ളാരെയും നോക്കാൻ അമ്മച്ചിയും അപ്പച്ചനും വരണം.

ഔസേപ്പച്ചന് ആ പോക്ക് വലിയ പുത്തരിയൊന്നുമല്ല. മൂത്ത കൊച്ചിനെ നോക്കാൻ ഇതു പോലെ പോയി നിന്നിട്ടുണ്ട്. പക്ഷേ, അന്നത്തെ പോലെയല്ല ഇന്ന്. വീട്ടിൽ സാന്ദ്രയുണ്ട്. അവളെയെന്തു ചെയ്യും?

സാന്ദ്ര ഓണം വെക്കേഷന് നാട്ടിൽ പോയ സമയത്താണ് ആന്റണി വീട്ടിലെത്തി ഇക്കാര്യമവതരിപ്പിച്ചത്. പോകുന്ന പോക്കിന് തന്നെ രണ്ടാളെയും കൂടെ കൊണ്ടു പോകാൻ ആയിരുന്നു അവന്റെ plan.

“ശോ, ഞാനിത് ആ സാന്ദ്രക്കൊച്ചിനോടെങ്ങനെ പറയുമെടാ ആന്റണി…അവളിനി വേറെ വീട് നോക്കേണ്ടി വരത്തില്ലേ….”

അപ്പച്ചന്റെ സങ്കടം കണ്ട് അവനും വിഷമം തോന്നി.

“അത്‌ സാരൂല്ലപ്പാ… സണ്ണി എന്തായാലും നാട്ടിലേക്ക് വരാനിരിക്കുവല്ലേ… അവനോട് കൊറച്ച് ദിവസം നേരത്തേ വരാൻ പറയാം…ഇവിടെ ആരും ഇല്ലെലല്ലേ ആ കൊച്ചിന് വേറെ സ്ഥലം നോക്കണ്ടി വരത്തുള്ളൂ…. അവനിവിടൊണ്ടെങ്കിൽ പിന്നെന്തു പ്രശ്നം?”

“ഹാ… തോന്ന്യാസം പറയുന്നോ… സാന്ദ്രക്ക് കല്യാണം ആലോചിക്കണ സമയമാ…നമ്മളവളെ കെട്ടുപ്രായം കഴിഞ്ഞു നിക്കണ അവന്റെ കൂടെ ഇവടെ നിർത്തിയേച്ചും പോയെന്നറിഞ്ഞാൽ അവക്കടെ വീട്ടുകാരെന്നാ പറയും…..?”

ആന്റണി പറഞ്ഞത് കേട്ടപ്പോൾ മറിയാമ്മക്കാണ് ചൊടിച്ചത്. പുള്ളിക്കാരിക്ക് കൊച്ചുങ്ങളെ നോക്കാൻ പോണത് തന്നെ വെല്ല്യ ഇഷ്ടമല്ല..

“ഹാ… അതിപ്പോ അവരെങ്ങനെ അറിയാനാ… അവരു വയനാട്ടിൽ നിന്ന് ഇവടെ വരെ വന്ന് ചെക്ക് ചെയ്യോ? നിങ്ങളൊരു ആറു മാസം കൊണ്ടിങ്ങു വരില്ലേ… പിന്നെന്നാ?”
എന്നാലും

മോനേ… അവളൊരു പാവമാ…”

മറിയാമ്മച്ചിയുടെ ആവലാതി തീരുന്നില്ല….

“28 വയസ്സൊണ്ടെന്നല്ലേ പറഞ്ഞത്? പോരാത്തതിന് ടീച്ചറും. അവൾടെ കാര്യം നോക്കാൻ അവൾക്കറിയാം. അങ്ങനല്ലാത്ത പെണ്ണാണെങ്കിൽ എന്നേ കോലേക്കേറി പോയിട്ടൊണ്ടാകും…. ഇതങ്ങനത്തെ എനമല്ലല്ലോ…. നിങ്ങള് പേടിക്കാതിരി…”

അങ്ങനെ ആന്റണിയുടെ സമാധാനിപ്പിക്കലിന്റെ പുറത്ത് മറിയാമ്മച്ചിയും അപ്പച്ചനും യാത്ര തിരിച്ചു. അവർ പോകുന്നതിന്റെ തലേന്ന് തന്നെ മക്കളിൽ നടുകഷ്ണമായ സണ്ണി ബഹ്‌റൈനിൽ നിന്നും ജോലി മതിയാക്കി തിരിച്ചെത്തിയിരുന്നു. ഇനിയുള്ള കാലം അപ്പച്ചനുണ്ടാക്കിയിട്ട കുരുമുളകും റബ്ബറും നോക്കി ജീവിക്കാം എന്നാണ് അവന്റെ തീരുമാനം…….

സാന്ദ്രയെ കാണാതെ പോകേണ്ടി വന്നതിൽ രണ്ടാൾക്കും നല്ല വിഷമമുണ്ടായിരുന്നു. ഫോൺ വിളിച്ചു കാര്യം പറഞ്ഞാൽ അവളുടെ വീട്ടുകാരെങ്ങാനും കേട്ടാലോ എന്ന പേടിയാൽ അത്‌ വേണ്ടെന്ന് വെച്ചു. സാന്ദ്ര പറഞ്ഞ് പറഞ്ഞ് അവൾടെ അപ്പനെയൊക്കെ എല്ലാവർക്കും നല്ല മതിപ്പാണ്. ഈ കാര്യം കൊണ്ട് വേണമെങ്കിൽ അങ്ങേരവളുടെ ജോലി വരെ നിർത്തിക്കും.

ഹൈദരാബാദിലെത്തി അടുത്ത ദിവസം തന്നെ ആൻസി ബൈ പറഞ്ഞ് ട്രെയിനിങ്ങിന് പോയി . അതോടെ തിരക്കിലായ ഔസേപ്പച്ചനും അമ്മച്ചിയും സാന്ദ്രയെ വിളിക്കുന്നത് അവൾ കോട്ടയത്തെത്തി വീട്ടിലേക്ക് നടക്കുമ്പോഴാണ്.

രണ്ടാൾക്കും വേണ്ടി പുളിയിഞ്ചിയും ചിപ്സും ശർക്കരവരട്ടിയുമെല്ലാമായി സന്തോഷിച്ചു നടന്നു വന്ന സാന്ദ്രക്ക് ആ ന്യൂസ്‌ കേട്ടപ്പോൾ തിരിച്ചു വയനാട്ടിലേക്കോടാനാണ് തോന്നിയത് . പിന്നെ വേണ്ടെന്ന് വെച്ചു. തിരിച്ചു ചെന്നാൽ തന്തപ്പിടി രണ്ടു കയ്യും നീട്ടി സ്വീകരിക്കുമെന്നും തൊട്ടടുത്ത ദിവസം തന്നെ ഉറ്റ സുഹൃത്തിന്റെ care of ഇൽ വീണ്ടും ആ പ്രൈവറ്റ് സ്കൂളിൽ പട്ടിപ്പണിക്ക് വിടുമെന്നുമുറപ്പാണ്. എന്തിനാണ് വെറുതേ സ്വന്തം കുഴി സ്വയം തോണ്ടുന്നത്….

എന്തായാലും വീട്ടിലേക്ക് പോയി നോക്കാം… അങ്ങേരു

പെഴയാണെങ്കിൽ വേറെ സ്ഥലം നോക്കാം… സ്കൂളിലെ ടീച്ചർമാരോട് ചോദിക്കാം…. അവൾ അവൾക്ക് തന്നെ ധൈര്യം കൊടുത്തു കൊണ്ട് മുന്നോട്ട് നടന്നു.

“സാറ. അല്ലേ? ”

ഉമ്മറത്തുള്ള കൽത്തൂണിന്റെ അത്ര തന്നെ വലിപ്പമുള്ള ആ മനുഷ്യൻ തന്റെ മുഖം കാണാനായി കഴുത്ത് കുനിച്ചു കൊണ്ട് ചോദിച്ചത് കേട്ടപ്പോൾ സാന്ദ്രയുടെ തൊണ്ട സഹാറ മരുഭൂമി പോലെയായി….

“അ… അല്ലാ… സാന്ദ്ര… ”

അവൾ മൂക്കിന് മുകളിലെ വിയർപ്പ് തുടച്ചു കൊണ്ട് പറഞ്ഞു.

“Oh sorry… സാന്ദ്ര…. സാന്ദ്ര ചായ കുടിച്ചോ?”

ആ ഇരുണ്ട മുഖത്തൊരു ചിരി കണ്ടപ്പോൾ അങ്ങേരുടെ വലിപ്പം കുറച്ചു കുറഞ്ഞതായി തോന്നി സാന്ദ്രക്ക്.

“ഇല്ലാ… കുളിച്ചിട്ട് ഉണ്ടാക്കാം……”

“ആ… വേണ്ട വേണ്ട… അമ്മച്ചി പറഞ്ഞാരുന്നു കൊച്ചിന് ചായയിട്ട് വെക്കണമെന്ന്… കുളിച്ചിട്ട് താഴേക്ക് പോരെ… ”

അതു കേട്ടപ്പോൾ മനസ്സിലൊരു തണുപ്പ് തോന്നി സാന്ദ്രക്ക്… പാവം അമ്മച്ചി… എല്ലാം പറഞ്ഞേല്പിച്ചിട്ടുണ്ട്…

സാന്ദ്ര കുളിച്ച് വന്നപ്പോഴേക്കും ഉമ്മറത്ത് രണ്ട് ചായക്കപ്പുമായി സണ്ണി ഇരിപ്പുണ്ടായിരുന്നു. അടുത്തൊരു പ്ലേറ്റിൽ കുറച്ച് മിട്ടായി കേക്കുകളും.

“ഓണമായിട്ടൊന്നും കൊണ്ട് വന്നില്ലേ…?”

ആ പരുപരുത്ത ശബ്ദത്തിൽ അന്വേഷണം കേട്ടപ്പോൾ അതെന്തോ ഭീഷണി പോലെയാണ് അവൾക്ക് തോന്നിയത്…

“ഒണ്ട്… ഇപ്പോ കൊണ്ടു വരാം… ”

കേട്ട പാതി അവൾ സ്റ്റെപ് കയറി മുകളിലേക്കോടി…

“ചായ കുടിച്ചിട്ട് മതിയാരുന്നു…..”

സണ്ണി കേക്ക് ചായയിൽ മുക്കിക്കൊണ്ട് പിറുപിറുത്തു….

സാന്ദ്ര തിരിച്ചു വന്നത് ഒന്നു രണ്ടു വലിയ കവറുകളുമായാണ്.

“ഇത് അച്ചപ്പം, ശർക്കരവരട്ടി, പിന്നെ കൊറച്ചു ചിപ്സ്, ഇത് അമ്മച്ചിക്കാരുന്നു… പുളിയിഞ്ചി… ”

“ഹോ… ഇതൊക്കെ ഇവടേം കിട്ടുവല്ലോ…. ”

സണ്ണിയുടെ ശബ്ദത്തിലുള്ള

പുച്ഛം കേട്ടപ്പോൾ സാന്ദ്രക്ക് ചൊറിഞ്ഞു വന്നു. പക്ഷേ, ഒന്നും മിണ്ടിയില്ല.
അവടെ നല്ല വെടിയിറച്ചി കിട്ടില്ലേ?”

‘ആ പുല്ല്!!!’

സാന്ദ്രക്ക് ചിരിയാണ് വന്നത്… ‘വെടിയിറച്ചി നിയമവിരുദ്ധമല്ലാത്ത കാലത്തെങ്ങാണ്ട് നാട് വിട്ടവനാണ് കക്ഷി 😂….’

അവൾ ഊറിച്ചിരിക്കുന്നത് കണ്ട് അവനും ചിരിച്ചു.

“ചുമ്മാ ചോദിച്ചതാ… ടീച്ചറിതും പറഞ്ഞ് എന്നെ ഫോറെസ്റ്റുകാർക്കിട്ട് കൊടുക്കരുത്… ”

“ഇല്ലാ…. 😌”

സിറ്റുവേഷൻ ഒന്ന് ലൈറ്റ് ആയത് പോലെ തോന്നി സാന്ദ്രക്ക്. സണ്ണി പിന്നെയും ഒന്നു രണ്ട് ചോദ്യങ്ങളൊക്കെ ചോദിച്ചു. രണ്ടു പേരും ഒരു സംഭാഷണം മുന്നോട്ട് കൊണ്ട് പോകാൻ അത്ര മിടുക്കരല്ലാത്തത് കൊണ്ട് കൂടുതൽ സമയവും നിശബ്ദതയായിരുന്നു. അപ്പോഴേക്കും അവളുടെ ട്യൂഷൻ പിള്ളേർ വന്നു. സണ്ണി അകത്തോട്ടു വലിഞ്ഞു.

അമ്മച്ചി പോയതോടെ കുക്കിങ് ഒറ്റക്ക് ചെയ്യണം എന്നൊരു ഗതികേട് കൂടി സാന്ദ്രക്കുണ്ട്. അവളുടെ കയ്യിലാണെങ്കിൽ ഒരു ഇൻഡക്ഷൻ കുക്കർ മാത്രമേയുള്ളു. രാത്രിയിലേക്കുള്ളതും അടുത്ത ദിവസം രാവിലേക്കുള്ളതും അതിൽ വെച്ച് തട്ടിക്കൂട്ടി ഉണ്ടാക്കി. ഉച്ചക്ക് സരിതയുടെ ഫുഡ്‌ കഴിക്കാമെന്ന് വെച്ചു.

“എടി, ഫുഡ്‌ തരത്തില്ലെങ്കി അതിനൊള്ളത് റെന്റിൽ നിന്ന് കുറക്കുമെന്ന് പറഞ്ഞേക്കണം കേട്ടോ….”

സരിത അവളെ ഇടക്കിടക്ക് ഓർമിപ്പിച്ചു. പറഞ്ഞിട്ട് കാര്യമൊന്നും ഇല്ലെന്ന് സരിതക്ക് തന്നെ അറിയാം. സാന്ദ്രക്ക് ഇതൊക്കെ തന്റേടത്തോടെ പറയാനുള്ള കഴിവൊന്നും ഇല്ല.

എന്തായാലും ഒരാഴ്ച്ചത്തേക്കുള്ള പച്ചക്കറിയും മറ്റും വാങ്ങിയാണ് അവളന്ന് വൈകുന്നേരം പോയത്…

“ആഹാ… താൻ കുക്ക് ചെയ്യുവോ.. എന്നാ പിന്നെ ഞാനിങ്ങനെ പൊറത്തൂന്ന് കഴിച്ച് മെനക്കേടണ്ടല്ലോ. ഇനിത്തൊട്ട് ഒരാൾക്കൂടെ ഉള്ളത് എക്സ്ട്രാ ഒണ്ടാക്കണേ….”

രണ്ടു കയ്യിലും പച്ചക്കറിയും തൂക്കിപ്പിടിച്ചു നിൽക്കുന്ന തന്നെ നോക്കി സണ്ണി പറഞ്ഞത് കേട്ട് സാന്ദ്ര

തിരിച്ചൊരു പിണ്ണാക്കും പറയാതെ തലയാട്ടി.

“ആ തേങ്ങ…. ഇതിപ്പോ നീയങ്ങേരുടെ കുശിനിക്കാരിയായോ……. വാടക കൊറച്ചേ തരൂ എന്ന് പറയാനല്ലെടി പരട്ടേ നീ പോയത്? ”

“സാരല്ലെടി…. 🥲🥲… ഫുഡ്‌ അല്ലേ… അതിനൊക്കെ കണക്ക് പറയാവോ?”

“സാന്ദ്രേ…. ഒരു നേരത്തെ ഫുഡ്‌ ആണേൽ പോട്ടെ…. ഇതാ കാട്ടുപോത്ത് എത്ര കാലം ആ വീട്ടിലൊണ്ടാകുവോ അത്ര കാലം നീ കൊടുക്കേണ്ടി വരും. ഓരോ ബാധ്യതകൾ….”

സരിത പറയുന്നത് ശരിയാണെന്നു സാന്ദ്രക്കുമറിയാം…

“എന്നാ പിന്നെ നീയൊന്ന് വന്ന് സംസാരിക്ക് 😞…. അന്ന് അപ്പച്ചനോട് എനിക്ക് ചിക്കന്റെ കരൾ ഇഷ്ടമല്ലെന്ന് പറഞ്ഞില്ലേ അത്‌ പോലെ ഒരു hint കൊടുത്താ മതി…”

“പ്ഫാ…..”

സരിതയുടെ ആട്ട് നാല് മേശക്കപ്പുറമിരുന്ന ശന്തനു സാർ വരെ കേട്ടു. അങ്ങേർക്ക് പണ്ടേ സരിതയെ കണ്ടൂടാ…. വിവാഹിതനും രണ്ട് പിള്ളേരുടെ തന്തയുമായ ശന്തനു പണ്ട് സാന്ദ്രയെ വളക്കാനൊരു ശ്രമം നടത്തിയിരുന്നു… അതിനു തടയിട്ടത് സരിതയാണ്. അതോടെ സരിതയെന്ന് കേട്ടാൽ മൂപ്പർക്ക് അസ്കിതയാണ്.

എന്തായാലും സ്കൂളിൽ പിള്ളേരുടെ പിറകേ ഓട്ടവും വീട്ടിലെത്തിയാൽ ട്യൂഷനും അതിനിടക്ക് പാചകവുമായി സാന്ദ്ര ടീച്ചർ വല്ലാതങ്ങു ക്ഷീണിച്ചു. ഇനീപ്പോ കാലൻ അങ്ങ് മേലോട്ട് കൊണ്ട് പോകാൻ വന്നു നിൽക്കുകയാണെങ്കിൽ പോലും ആരേലും എന്തേലും വന്ന് ചോദിച്ചാൽ ചെയ്ത് കൊടുക്കും സാന്ദ്ര. മനസ്സിന്റെ നന്മ കൊണ്ടല്ല…. No പറയാനുള്ള കഴിവില്ലാത്തത് കൊണ്ടാണ്.

അങ്ങനെ ഒന്നു രണ്ടു മാസങ്ങൾ കടന്നു പോയി….. സണ്ണിയെ കാണുന്നതിലുള്ള awkwardness ഒഴിവാക്കാനായി സാന്ദ്ര അതിരാവിലെ എണീറ്റ് താഴെ അടുക്കളയിൽ വന്നു ബ്രേക്ക്‌ ഫാസ്റ്റും ലഞ്ചും ഉണ്ടാക്കി വെച്ച് അവനെണീക്കുന്നതിനു മുന്നേ അടുക്കളയിൽ നിന്നു പോകും.

വൈകുന്നേരം അവനില്ലാത്ത നേരം നോക്കി വല്ലതും ഉണ്ടാക്കി വെച്ച് മുകളിലേക്കോടും.

അവളുടെ ഈ സ്വഭാവം ഏറെക്കുറെ മനസ്സിലായത് കൊണ്ട് അവൾ അടുക്കളയിൽ ഉള്ള സമയത്തൊന്നും സണ്ണി പുറത്തിറങ്ങില്ല. ലോകത്തൊരു പിജി യും ഓണർക്ക്‌ ഫുഡ്‌ ഉണ്ടാക്കിക്കൊടുത്ത് വീണ്ടും അതിന്റെ പൈസയുമടച്ചു ജീവിക്കേണ്ടി വന്നിട്ടില്ല എന്ന് അവനറിയാം. എന്നിട്ടും ഇവളെന്തു കൊണ്ട് no പറയാതെ ഇങ്ങനൊരു ദുരന്തം സഹിക്കുന്നു എന്നായിരുന്നു അവന് മനസ്സിലാകാത്തത്.
ഒരു ദിവസം സാന്ദ്ര സ്കൂളിൽ നിന്നു വരുമ്പോൾ കാണുന്നത് എങ്ങോട്ടോ പോകാനായി നല്ലൊരു ബ്ലാക്ക് ഷർട്ടും ഇട്ടിറങ്ങുന്ന സണ്ണിയെയാണ്. മുറ്റത്തൊരു നീല i 10 ഉം ഉണ്ട്. അതിലൊരു സുന്ദരിപ്പെണ്ണും. കണ്ടാലൊരു 40-43 വയസ്സ് മതിക്കും.

“ആ കൊച്ചേ.. ഞാൻ ഒരു ഡേറ്റിനു പോകുവാ… ഇതാ താക്കോൽ… ചായ ഫ്ലാസ്കിലൊണ്ട്….. എടുത്തു കുടിച്ചേരെ…. അപ്പോ പോയേച്ചും വരാം….bye…”

സാന്ദ്രക്കതു കേട്ട് അതിശയമാണ് തോന്നിയത്… ഡേറ്റ്!!!

ഇങ്ങേർക്കെന്തായാലും 40 വയസ്സെങ്കിലും കാണും…. ഈ മനുഷ്യന് പോലും ഡേറ്റ് ചെയ്യാൻ പെണ്ണുണ്ട്. ഇവിടെ താനിപ്പഴും കവിയൂർപൊന്നമ്മ കളിച്ചു നടക്കുന്നു…. ഇങ്ങനെ പോയാൽ ഒറ്റക്ക് ചാവേണ്ടി വരും…. 🥹🥹🥹…

ഒരു കണക്കിന് പറഞ്ഞാൽ അവൾ ശ്രമിക്കാഞ്ഞിട്ടൊന്നും അല്ല…. അച്ഛനും അമ്മയും ഹിറ്റ്ലർ ആയിട്ടു പോലും ഡിഗ്രീക്ക് പഠിക്കുമ്പോ ഒന്ന് പ്രേമിച്ചു…. പിന്നെ നെറ്റ് കോച്ചിങ്ങിനു പോയപ്പോ ഒന്ന്…. രണ്ടെണ്ണങ്ങളും ‘തറ’വാടികൾ ആയതു കൊണ്ട് സാന്ദ്ര നല്ലോണം മൂഞ്ചി…. ഇനീപ്പോ ഈ 28ആം വയസ്സിൽ എന്ത് പ്രേമം എന്ന ചിന്തയായിരുന്നു അവൾക്ക്…

അന്ന് ട്യൂഷൻ പിള്ളേരും സണ്ണിയുമൊന്നും വീട്ടിലില്ലാത്തത് കൊണ്ട് സാന്ദ്ര വളരേ സമാധാനമായി ഡിന്നർ ഉണ്ടാക്കി കഴിച്ചു നേരത്തേ

കിടന്നു.

“ഇയാളെന്തിനാ ഇന്നും നേരത്തേ എണീറ്റത്?സെക്കന്റ്‌ സാറ്റർഡേ അല്ലേ?”

പിറ്റേന്ന് രാവിലേ ഉപ്പേരിക്കുള്ള തേങ്ങ ചിരവുന്നതിനിടയിലാണ് ഹാളിൽ നിന്നും സണ്ണിയുടെ ചോദ്യം കേട്ടത്.

“അല്ല, പെട്ടന്ന് പണി തീർത്തു വെച്ചേക്കാം എന്നോർത്ത് എണീറ്റതാ…”

സാന്ദ്ര പണി തുടർന്നു.

“എങ്ങനെയുണ്ടാരുന്നു ഡേറ്റ്?”

അവളൊരു കുസൃതിയോടെ അവനോട് ചോദിച്ചു.

“ഓ… അതങ്ങു workout ആയില്ല.. ആളെന്റെ vibe അല്ല….”

“ആണോ…. ചേട്ടനെ പിക് ചെയ്യാൻ ഇവിടെ വരെ വന്നതൊക്കെ കണ്ടപ്പോ ഞാനോർത്തു ആള് കിടിലം ആണെന്ന്….”

“കിടിലം ഒക്കെ തന്നെ…. But എനിക്ക് ആ കിടിലം പോര…. പുള്ളിക്കാരി ഇച്ചിരി സാഹിത്യം പറയുന്ന ടൈപ്പ് ആ… നാൽപതുകളിലെ പ്രണയം എന്നൊക്കെ പറഞ്ഞ് വെല്ല്യ romanticize ചെയ്യുന്നുണ്ടായിരുന്നു…. കേട്ടപ്പോ എനിക്ക് cringe അടിച്ചു……..ഇതിനെയൊക്കെ ഇത്ര romanticize ചെയ്യാനുണ്ടോ???”

“ആവോ…. അറിയില്ല……..”

“അതെന്ത് നീ പ്രേമിച്ചിട്ടില്ലേ?”

“ഓ… പ്രേമിച്ചിട്ടൊക്കെയുണ്ട്.. അതിന്റെ സ്മാരകമാണ് കയ്യിലെ ഈ scar. പിന്നെ കാലിലും ഒണ്ട് രണ്ട് മൂന്നെണ്ണം 😂😂😂..”

അവൾ സണ്ണിക്ക്‌ വലത്തേ കൈപ്പത്തിയിലുള്ള പാട് കാണിച്ചു കൊടുത്തു. കുപ്പിച്ചില്ല് കൊണ്ട് വരഞ്ഞത് പോലൊരു നീണ്ട പാട്.

“ആഹാ… ഇത് അപ്പന്റെ വകയായിരുന്നോ അതോ കാമുകന്റെ വകയായിരുന്നോ?”

അവനതിലേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ട് ചോദിച്ചു.

“കയ്യിലുള്ളത് കാമുകന്റെ വക… അത്‌ കണ്ടപ്പോ വീട്ടിൽ പൊക്കി. അങ്ങനെ കാലിലും പാടായി… ”

“ഹോ… കൊച്ച് പ്രായത്തിലേ തൊടങ്ങിക്കാണും അല്ലേ?”

“അത്ര കൊച്ചൊന്നും അല്ല… ഈ സംഭവം നടക്കുന്നത് ഡിഗ്രി ലാസ്റ്റ് ഈയറിൽ പഠിക്കുമ്പഴാ….”

“ശോ, അപ്പഴൊക്കെ തല്ലുവാരുന്നോ അപ്പൻ?”

“😂😂😂 അച്ഛനെന്നെ രണ്ട് കൊല്ലം മുന്നേ വരെ തല്ലിയിട്ടുണ്ട്….”

“ഹെന്റെ

കർത്താവേ.. ഇത് വെച്ചു നോക്കുമ്പോ എന്റപ്പനൊക്കെ തങ്കമാണ് തങ്കം ”

രണ്ടു പേരും ഒരുപോലെ ചിരിച്ചു.

“ഹാ… അതൊക്കെ പണ്ടത്തെ കഥയല്ലേ…. ഇപ്പോ സ്വന്തമായി ജോലിയും വരുമാനവും ഒക്കെ ആയല്ലോ… ഇനി ഒരു സീരിയസ് റിലേഷൻഷിപ് ഒക്കെയാവാം… ”

സണ്ണി അവൾക്ക് ധൈര്യം കൊടുത്തു.

“സത്യം പറഞ്ഞാൽ താല്പര്യം ഒക്കെയുണ്ട്. But, എനിക്ക് മടിയാ….. പ്രായം ഇത്രേം ആയില്ലേ….. കൂടെ പഠിച്ച ചെക്കന്മാര് വരെ കെട്ടി.”

“ഓ… എന്നാ പ്രായമെന്നാ… കണ്ടാൽ പകുതിയേ തോന്നു.. മടി പിന്നെ എനിക്കും ഒണ്ടാരുന്നു……. ഡേറ്റിങ് ആപ്പ് ഒക്കെ നോക്കിനോക്ക്… കൊറേ ഉഡായിപ്പോണ്ട്. എന്നാലും ഒന്ന് രണ്ട് നല്ലതിനെ ഒക്കെ കിട്ടും. “
എനിക്കതൊക്കെ മടിയാ… പിന്നെ ഇൻസ്റ്റയിൽ ഒക്കെ കണ്ടിട്ടുണ്ട് ഡേറ്റിങ് ആപ്പിൽ പരിചയപ്പെട്ട് പണി കിട്ടിയ കഥ…. അതോണ്ട് നല്ല പേടിയാ… അച്ഛനെങ്ങാനും അറിഞ്ഞാൽ കൊല്ലും.”

“ആ….മിക്ക പയ്യന്മാരും സീരിയസ് ഒന്നും ആവില്ല…കിട്ടിയാലൊരു കളി.. അതാണ് mindset. അങ്ങനൊള്ളവന്മാരുടെ സംസാരം കേട്ടാ മനസിലാകും… നീ ഒരു പ്രൊഫൈൽ അങ്ങൊണ്ടാക്ക്‌. നല്ലതിനെ ഫിൽറ്റർ ചെയ്ത് തരുന്ന കാര്യം ഞാനേറ്റു…. ”

അങ്ങനെ സണ്ണിയുടെ അതിഭീകര സപ്പോർട്ട് കൊണ്ട് സാന്ദ്ര ‘തിരികെ’ ആപ്പ് download ചെയ്തു. Chatgpt യുടെ സഹായത്തോടെ പ്രൊഫൈൽ ഗംഭീരമാക്കി, swiping തുടങ്ങി.

ആകാംഷ കൊണ്ട് രണ്ടു ദിവസം തിരികെയിൽ നിന്നിറങ്ങാൻ അവൾക്ക് നേരം കിട്ടിയില്ല… എന്നാൽ match ആയ പ്രൊഫൈൽ എല്ലാം പരമ ഊളകൾ ആയിരുന്നു… അതോടെ അവൾടെ ആവേശം അങ്ങ് പോയി.

എങ്കിലും തിങ്കളാഴ്ച ക്ലാസ്സെല്ലാം കഴിഞ്ഞ് വരുന്ന വഴിക്ക് ആപ്പ് ഒന്നെടുത്തു നോക്കി… കണ്ട

പ്രൊഫൈൽ എല്ലാം swipe left അടിക്കുന്നതിനിടയിൽ ഒരെണ്ണം കണ്ണിൽപ്പെട്ടു….

“Eldho ouseph kanakkapparambil ”

“ആഹാ… കൊള്ളാലോ… ഇങ്ങേരുടെ പേര് ഇതാണോ??!!!”

സാന്ദ്ര കുറച്ചു നേരം പ്രൊഫൈൽ നോക്കി നിന്നു…. പിന്നെയൊരു കുസൃതിക്ക് right swipe ചെയ്തു. വീട്ടിലെത്തും മുന്നേ തന്നെ match ആവുകയും ചെയ്തു…

“ഇങ്ങേര് ഇതിൽ തന്നെ അടയിരിക്കുകയായിരുന്നോ 😬😬😬”

ഇന്നെന്തായാലും നല്ല ഊക്ക് കിട്ടും എന്ന് ചിന്തിച്ചു കൊണ്ട് സാന്ദ്ര വീട്ടിലേക്ക് നടന്നു.

ചെല്ലുമ്പോൾ ഉമ്മറത്ത് തന്നെ ഇരിപ്പുണ്ടായിരുന്നു കക്ഷി…. സാന്ദ്ര ഒരു ചമ്മിയ ചിരിയോടെ അവനെ നോക്കി.

“കൊള്ളാമെടീ… ആശാന്റെ നെഞ്ചത്ത് തന്നെ ആദ്യ പരീക്ഷണം…..”

അത്‌ കേട്ടതും സാന്ദ്ര ചിരിച്ചു പോയി….

“ഒരു കൈയബദ്ധം…പെട്ടന്ന് പ്രൊഫൈൽ കണ്ടപ്പോ… ഒരാവേശത്തിന്…. ”

“കൊള്ളാം…. കൊള്ളാം…”

“😌😌…

അല്ല,എന്താ ഷർട്ട്‌ ഒക്കെയിട്ട്? ഇന്നും ഡേറ്റ് കൂട്ടാൻ വരുവോ?”

“ഇല്ലാ…. ഈ ഡേറ്റിനെ welcome ചെയ്യാനിരുന്നതാ😌😌….. ”

സണ്ണി ഒരു കള്ളച്ചിരിയോടെ അവളെ നോക്കി അതു പറഞ്ഞതും എത്ര തടഞ്ഞിട്ടും സാന്ദ്രയുടെ മുഖം ചുവന്നു തുടുത്തു…. അത്‌ സണ്ണി കാണുന്നതിനും മുന്നേ അവൾ സ്റ്റെപ്പ് കയറി മുകളിലേക്കോടി….

അന്ന് രാത്രി ട്യൂഷൻ പിള്ളേരുടെ തിരക്കൊക്കെ കഴിഞ്ഞപ്പോൾ സാന്ദ്രക്ക് താഴെ നിന്നും വിളി വന്നു…

“ടീച്ചറേ… ഒരു മന്തി കഴിക്കാൻ കൂടാവോ?”

“ഹോ… വേണേൽ ഒരെണ്ണം മൊത്തം കഴിക്കാം…”

സാന്ദ്ര വിശന്നു വലഞ്ഞിരിക്കുകയായിരുന്നു….

“എന്റെ കൂടെ ഒരുത്തനും കൂടിയൊണ്ടേ… ഇനീപ്പോ അവനെ കണ്ട് വന്ന വഴിക്ക് തിരിഞ്ഞോടാൻ നിൽക്കരുത്… ”

സണ്ണി ആദ്യമേ മുന്നറിയിപ്പ് കൊടുത്തു.

സാന്ദ്ര ചിരിച്ചു കൊണ്ട് കാൾ വെച്ചു.

“ദേ, ആ

പെണ്ണ് വരുന്നൊണ്ട്. മാന്യമായ സംസാരം മാത്രം. Ok?”

അവൻ കൂടെയിരിക്കുന്ന അബ്ദുവിനെ വിരട്ടി.

“ഞാനെന്തോന്ന് പെണ്ണുങ്ങളെ കണ്ടാൽ കമ്പി പറയുവോ???? നീയാദ്യം ഒതുങ്ങ് സണ്ണിച്ചാ…”

അവൻ സണ്ണിയുടെ മേലെ പുച്ഛം വാരി വിതറിക്കൊണ്ട് ചെസ്റ്റ് പീസെടുത്തു.

“ഹാ… അതവക്കൊള്ളതാ…”

സണ്ണി അതു തിരികെ വെപ്പിച്ചു…

അപ്പോഴേക്കും സാന്ദ്ര വന്നു. അബ്ദു അവളെ കണ്ടതും എഴുനേറ്റു നിന്നു ബഹുമാനം കാണിച്ചു. ഇത്രേം മതിയോ എന്ന് സണ്ണിയോട് കണ്ണ് കൊണ്ട് കാണിച്ചു . അവനൊന്നും പറയാനാവാതെ അബ്ദുവിനെ നോക്കി പല്ലിറുമ്മി.

“ടീച്ചറാണെന്ന് കണ്ടാ പറയത്തില്ല അല്ലേ?”

അബ്ദു സാന്ദ്രയെ അതിശയത്തോടെ നോക്കിക്കൊണ്ട് പറഞ്ഞു.

“ഞാനാദ്യം ഓർത്തത് ഡിഗ്രി പഠിക്കുന്ന കൊച്ചാണെന്നാ…”

സണ്ണിയും അവന്റെ അഭിപ്രായം ശരിവെച്ചു. രണ്ടാളും നിർത്താതെ സംസാരിക്കുന്നുണ്ടായിരുന്നു. അവൾ അതെല്ലാം കേട്ട് ചിരിയോടെ ഇരുന്നതല്ലാതെ കാര്യമായൊന്നും പറഞ്ഞില്ല. എങ്കിലും അബ്ദുവും സണ്ണിയും തമ്മിലുള്ള കൊടുക്കൽ വാങ്ങൽ chemistry അവൾക്ക് ഇഷ്ടപ്പെട്ടിരുന്നു.
↔️↔️↔️↔️↔️↔️↔️↔️↔️

“ഈ സാറ്റർഡേ ലീവ് ആണോ? നമുക്ക്‌ എവിടേലും പോയാലോ?”

അബ്ദുവിന് റ്റാറ്റാ പറഞ്ഞുകൊണ്ട് നിൽക്കുന്ന അവളുടെ മുഖത്തേക്ക് നോക്കി ചോദിക്കുമ്പോൾ അറിയാതെയാണെങ്കിലും സണ്ണിയുടെ ശബ്ദം ഒന്നു വിറച്ചു.

“എങ്ങോട്ട് പോവാനാ?”

കണ്ണടക്കുള്ളിൽ അവളുടെ കണ്ണുകൾ വിടർന്നു…

“അതൊക്കെ സർപ്രൈസ്… എന്നതായാലും പ്രൊഫൈൽ match ആയതല്ലേ? ഒരു ഡേറ്റിനു പോയില്ലെന്ന് വേണ്ട… 😌…”

“ശോ…. നമ്മളത് proceed ചെയ്യണോ?……. ഒന്നാമത് ഒരു വീട്ടിൽ താമസിക്കുന്നവരല്ലേ…. അഥവാ vibe set ആയില്ലെങ്കിൽ പിന്നെയുള്ള conversation awkward ആവില്ലേ? ”

“ഹാ…അത്ര സീരിയസ് ആയിട്ടൊന്നും കാണണ്ടന്നെ…. ഇതു വരെ ഡേറ്റിനു പോയിട്ടില്ലാത്ത സാന്ദ്രക്ക് ഒരു ഡേറ്റിങ് expert എന്ന

നിലക്ക് ഞാനൊരു demo ഡേറ്റ് തരുന്നു… അത്ര തന്നെ…

പിന്നെ,ഈ വയസ്സൻ തലേലാകുവോ എന്നൊരു പേടിയാണെങ്കി അതു വേണ്ട… നമ്മളൊക്കെ പൂ കാണുന്നു, പറക്കുന്നു, പരാഗണം ടീംസ് ആണ് 😌😌😌.. വേണേൽ പരാഗണത്തിൽ നിന്ന് നിന്നെയൊന്ന് ഒഴിവാക്കി തരാം 😌😌😌….”

സണ്ണി അവൾ ചാരി നിൽക്കുന്ന തൂണിലേക്ക് വലത്തേ കയ്യുറപ്പിച്ചു കൊണ്ട് മുന്നിലെ റോഡിലേക്ക് നോക്കി പറഞ്ഞു.

സണ്ണി ചുമ്മാ കളി പറയുകയാണ് എന്നറിഞ്ഞിട്ടും സാന്ദ്രയുടെ മുഖം വീണ്ടും ചുവന്നു… ഇങ്ങനെ ആവശ്യത്തിനും അനാവശ്യത്തിനും ചുവക്കുന്ന മുഖം അവൾക്കൊരു വെല്ലുവിളി ആയിരുന്നു… സണ്ണി ആ ചുവന്ന മുഖം അല്പം അതിശയത്തോടെ നോക്കി നിന്നു…. ഈ ചളിക്ക് വരെ blush ചെയ്യാൻ ഇവളെന്തോന്ന് എന്നാലോചിച്ചായിരുന്നു അവന് അത്ഭുതം.

“പിന്നേ… ഈ ജുബ്ബായും ഇട്ടോണ്ട് വന്നേക്കല്ല്… ഡേറ്റിന് പോകുമ്പോ പ്രായത്തിനു ചേരുന്ന വല്ലോം ഇട്ടേച്ചും വരണം…അതിനാ കാലേക്കൂട്ടി പറഞ്ഞത്…”

“ഓ…. 😤”

സാന്ദ്ര പുച്ഛം അഭിനയിച്ചു മുകളിലേക്ക് കയറിപ്പോയെങ്കിലും മൂപ്പര് പറഞ്ഞതിലും കാര്യമുണ്ടെന്ന് അവൾക്കും തോന്നിയിരുന്നു.

രണ്ടും മൂന്നും മക്കളുള്ള ടീച്ചർമാർ വരെ നല്ല കിടിലം ലുക്കിലാണ് ക്ലാസ്സിൽ വരുന്നത്. താനേയുള്ളു ഈ പന്നക്കോലത്തിൽ പോകുന്നത്…. Demo ഡേറ്റ് ആണേലും ഫസ്റ്റ് time അല്ലേ… എന്തായാലും നല്ലൊരു ഡ്രസ്സ്‌ എടുക്കണം… സരിതയെ കൂട്ടി പോകാം… അവൾ തീരുമാനിച്ചു.

↔️↔️↔️↔️↔️↔️↔️↔️↔️↔️↔️↔️

“എന്റെ കർത്താവേ…… ഇതാരിത്????”

സ്റ്റെപ് ഇറങ്ങി വന്ന സാന്ദ്രയെ കണ്ട് സണ്ണിയുടെ കണ്ണ് തള്ളി.

ഇളം മഞ്ഞ നിറത്തിലുള്ള ഡ്രെസ്സായിരുന്നു അവൾ ധരിച്ചിരുന്നത്…. സ്വതവേ ചെറിയ ശരീരമായത് കൊണ്ടും ഡ്രെസ്സിന്റെ പ്രത്യേകത കൊണ്ടും അവൾക്ക് പതിനെട്ട് വയസ്സ് മാത്രമേ തോന്നിക്കുന്നുള്ളു….

രാവിലെ പള്ളിയിലേക്ക് കുളിച്ച് വരുന്ന കൊച്ചുങ്ങളെ ഓർമ വന്നു സണ്ണിക്ക്… ആ ഒരു ചൈതന്യമുണ്ട് മുഖത്ത്.

മുടി അഴിച്ചിട്ടിരിക്കുന്നു…. പുരികം ത്രെഡ് ചെയ്‌തെന്ന് തോന്നുന്നു… ചുണ്ടിൽ ബേബി പിങ്ക് ലിപ്സ്റ്റിക് ഉണ്ട്… നെറ്റിയിലൊരു കുഞ്ഞ് പൊട്ടും. പിന്നെ പതിവ് കണ്ണട….മൊത്തത്തിൽ ഒരു കൊച്ചു സുന്ദരി…..

അസ്തമയ സൂര്യന്റെ ചുവപ്പും അവൾ നിൽക്കുന്നതിനു തൊട്ടു പുറകിലുള്ള സപ്പോട്ട മരത്തിന്റെ പച്ചപ്പുമെല്ലാം അവളുടെ അഴകിനെ പതിന്മടങ്ങു കൂട്ടി….

“ഇതിപ്പോ പോലീസ് എങ്ങാനും തൂക്കിയാലെന്ത് ചെയ്യും ”

സണ്ണി അവളെ നോക്കി മൂക്കത്തു വിരൽ വെച്ചു കൊണ്ട് ചോദിച്ചു…

“ഉയ്യോ പോലീസ് ഒക്കെ പിടിക്ക്യോ 🥺🥺🥺”

“ഹാ… ഞാൻ തമാശ പറഞ്ഞതാ…… പക്ഷേ, പേടിക്കണം…. മധ്യവയസ്കൻ കൗമാരക്കാരിയുടെ കൂടെ നടന്നാൽ സീൻ ആണ്….”

സണ്ണി ചിരിച്ചു കൊണ്ട് വണ്ടിയെടുത്തു..

“ഓ പിന്നേ…. മമ്മൂട്ടിന്റെ ഫിഗറും വെച്ചോണ്ട് വിനയം കാണിക്കല്ലേ…..”

സാന്ദ്ര ഇങ്ങോട്ട് കിട്ടിയ ഊക്ക് അതേ പോലെ തിരിച്ചു കൊടുത്തു ബൈക്കിന്റെ പിറകിൽ കയറി….

“അപ്പോ പോകാം…?”

“പോകാം….”

ആദ്യമായി ഡേറ്റിനു പോകുന്നതിന്റെ ത്രില്ലിൽ സാന്ദ്ര തുള്ളിച്ചാടി പറഞ്ഞു…. അപ്പോഴേക്കും ഇരുട്ട് മൂടിയിരുന്നു…
ഒരു കഫേയിലായിരുന്നു അവരാദ്യം പോയത്…. രണ്ടു പേരും ഓരോ കോഫി ഓർഡർ ചെയ്ത് സംസാരം തുടങ്ങി…. സണ്ണി നല്ലൊരു listener ആയിരുന്നു…. സാന്ദ്രയും…. പോരാത്തതിന് ഒരേ humour sense ഉം…. രണ്ടാളും ഒരുപാട് സംസാരിച്ചു….

“എന്നാലും ഇത്രേം strict ഡാഡി ആയിട്ടും നീയെങ്ങനെ ഇത്രേം കാലം കല്യാണം കഴിക്കാതെ ജീവിച്ചു എന്നെനിക്ക് മനസ്സിലാകുന്നില്ല…”

സണ്ണിക്ക്‌ അതായിരുന്നു അതിശയം.

“എന്റെയീ strength, എന്റേയീ വാശി, എന്റേയീ കരച്ചിൽ…. 🤣🤣🤣🤣..

”

രണ്ടാളും ഒരുപോലെ ഇരുന്നു ചിരിച്ചു…

“25 വരെ പഠിക്കണം എന്നു പറഞ്ഞു നിന്നു…. അത്‌ കഴിഞ്ഞപ്പഴേക്ക് അച്ഛൻ അവടൊരു സ്കൂളിൽ ജോലി ശരിയാക്കി തന്നു…. പിന്നെയിങ്ങോട്ട് നല്ല കഷ്ടകാലം ആയിരുന്നു…. എല്ലാ സൺഡേയും വരും ആരേലും പെണ്ണുകാണാൻ…. വന്നവർക്കൊന്നും കൊഴപ്പം ഉണ്ടായിട്ടല്ല…. ഞാൻ റെഡിയായിട്ടില്ല…… അത്രേം കാലം ഞാൻ ജീവിച്ച ജീവിതം മറ്റുള്ളവർക്ക് ok ആയിരിക്കും. എനിക്ക് ok അല്ലായിരുന്നു. അതൊന്ന് change ചെയ്തിട്ടേ എനിക്ക് കല്യാണത്തെ പറ്റി ആലോചിക്കാൻ പറ്റുമായിരുന്നുള്ളു… അത്രേയുള്ളൂ…. അതവർക്ക് പറഞ്ഞാ മനസിലാക്കണ്ടേ?”

“ഹാ… എന്റെ ചേച്ചീടെ മോൾക്കും 28 ആ… അവളോടൊന്നും കല്യാണം പോയിട്ട് ക എന്നൊരു വാക്ക് പോലും മിണ്ടാൻ പറ്റത്തില്ല…. തൂക്കിലേറ്റും….”

“പറഞ്ഞ പോലെ ചേട്ടനെന്താ കെട്ടാത്തത്?”

“എനിക്ക് കല്യാണം എന്നൊരു concept താല്പര്യം ഇല്ലാ… റിലേഷൻഷിപ് ഒക്കെ ഉണ്ടായിട്ടുണ്ട്… Both casual and serious. പക്ഷേ, കല്യാണത്തിലേക്ക് എത്തിക്കാൻ തോന്നിയില്ല….”

“മ്മ്….”

സാന്ദ്ര തലയാട്ടി…

അവരുടെ സംസാരം നീണ്ടു പോയി… തട്ടുകടയിൽ കയറി ദോശയും മുട്ടയുമെല്ലാം കഴിച്ച് വീട്ടിലെത്തിയപ്പോൾ രാത്രി പത്ത് മണി കഴിഞ്ഞിരുന്നു….

“അപ്പോ ടീച്ചറേ…. ഇത് പോലെയൊക്കെയാണ് മാന്യമായ ഡേറ്റ്…….ഇനി മാന്യമല്ലാത്തതാണെങ്കി അതും കയ്യിൽ സ്റ്റോക്കൊണ്ട്….. പറഞ്ഞാ മതി…… ”

“അയ്യോ വേണ്ടായേ…..ഇത് തന്നെ വെല്ല്യ ഉപകാരം…. ”

സാന്ദ്ര ചിരിയോടെ കൈ തൊഴുതു കാണിച്ചുകൊണ്ട് മുകളിലേക്ക് നടന്നു…..

“എന്നാ പിന്നെ ആപ്പിൽ കയറി പണി തുടങ്ങിക്കോ…. നല്ല ചെക്കന്മാരെ നോക്കി എടുക്കണം… എന്തേലും help വേണമെങ്കി പറഞ്ഞാ മതി…”

സണ്ണി മുറ്റത്ത്‌ തന്നെ നിന്നു കൊണ്ട് അവളോട് പറഞ്ഞു…. അതു കേട്ടപ്പോൾ

സാന്ദ്രയുടെ മുഖമൊന്നു വാടിയെങ്കിലും ആ ഇരുട്ടിൽ അവനതു കണ്ടില്ല……..

സണ്ണി അവസാനം പറഞ്ഞ ഡയലോഗിന്റെ ആഘാതത്തിലാണ് സാന്ദ്ര അകത്തേക്ക് കയറിയത്…. സത്യം പറഞ്ഞാൽ അതൊരു demo ഡേറ്റ് ആണെന്ന് സണ്ണി പറഞ്ഞപ്പോഴാണ് അവളോർത്തത്… അറിയാതെ തന്നെ അവളുടെയുള്ളിൽ സ്നേഹത്തിന്റെ ഒരുറവ പൊട്ടിയിരുന്നു…

“Stop… ഒരുപാട് മധുരസ്വപ്‌നങ്ങൾ കാണണ്ട……. അധികം ആണുങ്ങളോട് ഇടപെടാത്തത് കൊണ്ട് ആരടുത്തു പെരുമാറിയാലും നിനക്കൊരു ഇളക്കമൊക്കെ തോന്നും. അത്രേയുള്ളൂ… ഇനി ഇതിനെ പറ്റി കൂടുതൽ ഒന്നും ആലോചിക്കാൻ നിക്കരുത്….he’s just trying to be nice…”

സാന്ദ്ര കണ്ണാടി നോക്കി അവളോട് തന്നെ പറഞ്ഞു.

അതേ സമയം താഴത്തെ മുറിയിൽ അന്നെടുത്ത ഫോട്ടോസ് നോക്കി കിടക്കുകയായിരുന്നു സണ്ണി …. ഏറെ നിർബന്ധിച്ചിട്ടാണെങ്കിലും അവളെ കൊണ്ട് പോസ് ചെയ്യിപ്പിച്ച സിംഗിൾ ഫോട്ടോസ്…….. Height കുറവാണ്, ചിരി രസമില്ല എന്നൊക്കെ പറഞ്ഞ് ഒഴിഞ്ഞു മാറിയിട്ടും കഷ്ടപ്പെട്ട് കിട്ടിയ മൂന്നു സെൽഫികൾ….

അവയെല്ലാം നോക്കി കിടക്കേ സണ്ണിയുടെ ഉള്ളിൽ നിന്നും മുന്നറിയിപ്പെന്നോണം ഒരു നെടുവീർപ്പുയർന്നു….. അവൻ പെട്ടന്ന് തന്നെ ഫോൺ മാറ്റി വെച്ച് ലൈറ്റ് അണച്ചു കിടന്നു….

(തുടരും.)







Post a Comment

0 Comments