എന്തോ അരുതാത്തത് കേട്ടത് പോലെ ഈ കാലത്തും മുഖം ചുളിക്കുന്ന മനുഷ്യരുണ്ട്..
നൂറുസാമി എന്ന തമിഴ് പടം ഇന്നാണ് ഞാൻ സീഫൈവിൽ കണ്ടത്..സ്വാസികയുടേ അഭിനയജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രം.. അത് കണ്ടാലേ മനസ്സിലാകൂ..
ഭർത്താവ് മരിച്ച ഒരു പെണ്ണ് എന്തോരം സ്ട്രഗ്ഗിൾ ചെയ്യുന്നുണ്ടെന്നത്..രാത്രിയായാൽ കതകിൽ മുട്ടുന്നവർക്കും, അനാവശ്യം പറയുന്നവർക്കും സെക്സൊരു ബേസിക് നീഡാണെന്ന് പോലും അറിയില്ല..തമിഴ്‌നാട്ടിലെ ഒരു ഉൾനാടൻ ഗ്രാമത്തിൽ ജീവിക്കുന്ന സെൽവി ഭർത്താവ് മരിച്ചതിനെത്തുടർന്ന്, കടുത്ത ദാരിദ്ര്യത്തിലും പ്രതികൂല സാഹചര്യങ്ങളിലും പണിയെടുത്താണ് അവൾ തന്റെ രണ്ട് ആൺമക്കളെ വളർത്തുന്നത്..
വിധവയായതിന്റെ പേരിൽ സമൂഹത്തിൽ നിന്നും നാട്ടാരിൽ നിന്നും കടുത്ത അവഗണനയും പരിഹാസവും അവൾക്ക് നേരിടേണ്ടി വരുന്നുണ്ട്.. അപ്പോഴും അവൾക്ക് ഒരു വിവാഹമെന്ന മോഹം മനസ്സിലുണ്ട്...
പക്ഷേ അതറിയുന്ന മകനതൊരു ട്രോമയായി മാറുന്നതിനാൽ അവളാ മോഹം ഉപേക്ഷിച്ച് കേരളത്തിൽ വീട്ടുവേല ചെയ്ത് ജീവിക്കുകയാണ്..പിന്നീട് മകന് തൻ്റെ തെറ്റ് മനസ്സിലാകുമ്പോൾ അത് തിരുത്താൻ ശ്രമിക്കുമ്പോ സെൽവി അതിന് തയ്യാറാകുന്നില്ല..അമ്മ വിവാഹം കഴിച്ചാലേ തനിക്കൊരു ജീവിതമുള്ളൂവെന്ന് മകൻ ആണയിടുന്നൂ..തുടർന്നുണ്ടാകുന്ന സംഭവ ബഹുലമായ സംഭവങ്ങൾ സിനിമയേ വേറെ ലെവലിലെത്തിക്കുന്നൂ..26 വയസ്സിൽ വിധവയായ കാലം മുതലേ അനുഭവിച്ച കാര്യം പറഞ്ഞ് പെണ്ണായി പിറന്നതേ തെറ്റ് എന്ന് സെൽവി മകനോട് പറയുമ്പോൾ പെണ്ണിൻ്റേ സംഘർഷം മുഴുവൻ സ്വാസികയുടേ മുഖത്ത് പ്രകടമായിരുന്നു..അത്ര പെർഫെക്റ്റ് സീൻ..
ഇന്നും സെക്സിനേ കുറിച്ച് എഴുതുന്നവരെ പോലും അശ്ലീലം പറയുന്നവരാണ് സോഷ്യൽ മീഡിയയിൽ പോലുമുള്ളത്.. ഇതൊക്കെ ഡോക്ടർമാർ മാത്രം പറഞ്ഞാൽ മതിയെന്നാണ് ചില കുലസ്ത്രീപുരുഷൻമാർ പറയുന്നത്.. എന്നിട്ട് ഡോക്ടർമാർ പറയുമ്പോൾ അവരേയും തെറി വിളിക്കും..
ഇതിനെ കുറിച്ച് സംസാരിക്കുന്ന സ്ത്രീകളോട് വിധവകൾ ജീവിക്കുന്നില്ലേ,പ്രവാസിഭാര്യമാർ ജീവിക്കുന്നില്ലേ, അവരൊക്കെ പെണ്ണുങ്ങളല്ലെ എന്നൊക്കെ ആട്ടുന്നവരുമുണ്ട്...നല്ല ഉറക്കം ശരീരത്തിലെ കോശങ്ങളുടെ അറ്റകുറ്റപ്പണികൾക്കും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.. അതുപോലെ, ലൈംഗികബന്ധം ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും രോഗപ്രതിരോധ ശേഷി കൂട്ടാനും സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു..ആവശ്യത്തിന് ഉറക്കം ലഭിക്കുന്നത് മനസ്സിന് ഉന്മേഷം നൽകും..ലൈംഗികതയുടെ സമയത്ത് ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന എൻഡോർഫിൻ, ഓക്സിടോസിൻ തുടങ്ങിയ ഹോർമോണുകൾ മാനസിക സമ്മർദ്ദവും വിഷാദവും കുറക്കാൻ സഹായിക്കും...
പങ്കാളികൾ തമ്മിലുള്ള ലൈംഗിക ബന്ധം അവർക്കിടയിലെ പരസ്പര വിശ്വാസവും സ്നേഹവും വർദ്ധിപ്പിക്കാൻ സഹായിക്കുന്നു..
0 Comments