എന്റെ വായിൽ നിന്ന് വീണത് കേട്ടതും മിസ്സും ക്ലാസും ഒന്നടങ്കം ഞെട്ടി എന്നെ നോക്കി കണ്ണ് മിഴിച്ചു.അത് കണ്ടപ്പോളാണ് ഞാൻ ഉദ്ദേശിച്ചത് അല്ല എന്റെ നാവിലൂടെ പുറത്ത് വന്നത് എന്നെനിക്ക് മനസ്സിലായത്.
“അല്ല…മിസ്സേ സോറീ…” ഞാൻ പെട്ടെന്ന് തന്നെ പറഞ്ഞത് മാറ്റി പറഞ്ഞു,അത് കേട്ടതും എന്റെ സ്വഭാവമറിഞ്ഞിട്ടോ അതോ എന്നെ കളിയാക്കാൻ വീണു കിട്ടിയ അവസരം മുതലാക്കാൻ വേണ്ടിയോ ക്ലാസ് മൊത്തം തല തല്ലി ചിരിച്ചു കൊണ്ടിരുന്നു,പക്ഷെ ഒരു കണ്ണിൽ മാത്രം കുറച്ചു നിരാശ മിന്നി മാഞ്ഞു.
“മ്മ്…ഇറ്റ്സ് ഓക്കേ…”ഒന്നമർത്തി മൂളി കൊണ്ട് അവൾ ടീച്ചേർസ് ടേബിളിന് മുന്നിൽ പോയി നിന്നു.പിന്നെ അവൾക്ക് വേണ്ടിയുള്ള സെൽഫ് ഇൻട്രോഡക്ഷന്റെ സമയമായിരുന്നു.അതും കഴിഞ്ഞ് ഫസ്റ്റ് ഡേ അല്ലേ ക്ലാസ്സ് വേണ്ട എന്ന് ക്ലാസ്സ് മൊത്തം കരഞ്ഞു പറഞ്ഞതും മിസ്സ് ക്ലാസ്സെടുക്കാതെ എല്ലാവരോടും കുശലം പറഞ്ഞു കൊണ്ടിരുന്നു.അതിനിടയിൽ പലപ്പോളും
ആ കണ്ണുകൾ എന്റെ മേൽ പാറി വീഴുന്ന പോലെ എനിക്ക് തോന്നി.അങ്ങനെ ബെല്ലടിച്ചതും നാളെ കാണാമെന്നും പറഞ്ഞവൾ ക്ലാസ്സിൽ നിന്നിറങ്ങി,അപ്പോളും ആ കണ്ണുകൾ എന്നെ തേടിയത് പോലെ തോന്നി.ഒരു സുന്ദരി പെണ്ണിനെ കണ്ടപ്പോളേക്കും മനസ്സിന്റെ ഓരോ തോന്നലുകളെ…
അങ്ങനെ ദിവസങ്ങൾ നീങ്ങി കൊണ്ടിരുന്നു,മിസ്സിനെ വായിനോക്കിയിരിക്കുന്നത് എനിക്കും എന്നെ ഓരോന്ന് പറഞ്ഞു നിർത്തി പൊരിക്കുന്നത് അവൾക്കും ഒരു ശീലമായി കൊണ്ടിരുന്നു.ക്ലാസ്സിലേക്ക് കയറി വന്നാൽ അവളുടെ കണ്ണുകൾ ആ ക്ലാസ്സ് മൊത്തമൊന്നുഴിയും എന്നിട്ടത് അവസാനം എന്നിൽ വന്നു നിൽക്കും,എന്റെ മേൽ വല്ല കയ്യോ തലയോ അല്ലെങ്കിൽ എന്നെയൊട്ടി
വല്ലവളുമാരെയോ കണ്ടാൽ പിന്നെ അന്ന് ബാധ കയറിയ പോലാണവൾക്ക്,ക്ലാസിനെ മൊത്തം അവളിട്ട് അലക്കും പ്രേത്യേകിച്ചു എന്നെ.എന്തിനാണോ എന്തോ…? ഇതെല്ലാം ഇനി എന്റെ മാത്രം തോന്നലാണോ അതോ ഇനി ഞാൻ വല്ലോം ചെയ്തിട്ടാണോ എന്നൊന്നുമെനിക്ക് മനസ്സിലായില്ല.
പിന്നെ ജൂനിയർ പിള്ളേർ വന്നത് മുതൽ കോളേജിന് മൊത്തത്തിലൊരു മാറ്റം,എല്ലാം ക്ലാസ്സ് തുടങ്ങി കഴിഞ്ഞിട്ടാണെന്ന് മാത്രം.കാര്യമെന്താണെന്ന് തിരക്കിയപ്പോൾ കോളേജിന്റെ മാനേജിങ് ബോർഡിലുള്ള മെയിനിന്റെ സന്താനം കോളേജിൽ ഫസ്റ്റ് ഇയറിൽ ജോയിൻ ചെയ്തു എന്നും അവനു കോളേജ് പിടിക്കാഞ്ഞിട്ട് എന്തോ കംപ്ലൈന്റ് ചെയ്തുന്നോ അങ്ങനെയെന്തക്കെയോയാണ് കര കമ്പി.അതെന്തായാലും
നന്നായി അങ്ങനെയെങ്കിലും ഈ കോളേജൊന്ന് നന്നായി കണ്ടല്ലോ അവനെ ഞാൻ മനസാൽ സ്മരിച്ചു.അങ്ങനെ മിസ്സിനെ വായിനോക്കലും മിസ്സിന്റെ നിർത്തി പൊരിക്കലും തകൃതിയായി നടക്കുമ്പോളാണ് എല്ലാവരെയും ഞെട്ടിച്ചു കൊണ്ടൊരു അറിയിപ്പ് വന്നത് ഇത്തവണത്തെ ഫ്രഷേഴ്സ് ഡേക്ക് കോളേജിന്റെ വക ഗംഭീര പരിപാടി.അങ്ങനെ ആദ്യമായി ഈ കോളേജിൽ വന്നിട്ട്
നല്ലൊരു പരിപാടി കിട്ടാൻ പോകുന്നു.മാനേജ്മെന്റിനു വേണ്ടപ്പെട്ടവർ വന്നാലുള്ള ഓരോ ഗുണങ്ങളെ…ഇവന് കുറച്ചു നേരത്തെ വന്നോടായിരുന്നോ ഒരു വർഷം വെറുതെ മൂഞ്ചി തെറ്റി.പക്ഷെ ആ പരിപാടി കാരണം പലതുമെന്റെയുള്ളിൽ ഊട്ടിയുറപ്പിക്കപ്പെട്ടു.
അങ്ങനെ ഓരോ ഡിപ്പാർട്മെന്റിൽ നിന്നും കോർഡിനേറ്റർമാരെ തിരഞ്ഞെടുത്തു.ഡിപ്പാർട്മെന്റിൽ 3 ഇയറും കൂടി ആകെ വിരലിൽ എണ്ണാവുന്ന ആൺപിള്ളേർ മാത്രമുള്ള എന്റെ ഡിപ്പാർട്മെന്റിൽ നിന്ന് ആ പണി എനിക്ക് തന്നെ അടിച്ചു തന്നു.അങ്ങനെ ആദ്യത്തെ മീറ്റിംഗ് കഴിഞ്ഞതും ഓരോരുത്തർക്കായി ഓരോ പണി തയ്ച്ചു തന്നു.എനിക്ക് കിട്ടിയത് കൾച്ചറൽസിന്റെ
ഡ്യൂട്ടി,അതിനു പുറമെ ഡിപ്പാർട്മെന്റിലെ സ്റ്റുഡന്റ്സിന്റെ കൾച്ചറൽ പ്രോഗ്രാംസുണ്ടെൽ എത്രയും പെട്ടന്ന് അതിന്റെ ലിസ്റ്റ് സ്റ്റാഫ് കോഡിനേറ്റർ റോഷ്ന മിസ്സിനെ ഏൽപ്പിക്കാനും.അങ്ങനെ എല്ലാം കേട്ട് ബോധിച്ചു ഞാൻ സ്റ്റാഫ് റൂമിലേക്ക് പോയി HODയോട് കാര്യങ്ങൾ ബോധിപ്പിച്ചു,അയാൾ വേണ്ടത് ചെയ്തോളാനും പറഞ്ഞു.അങ്ങനെ ആവശ്യത്തിനും അനാവശ്യത്തിനും ഈ പേരും പറഞ്ഞു
ഞാൻ ക്ലാസും കട്ടാക്കി നടന്നു വിത്ത് ഫ്രീ അറ്റൻഡൻസ്…ആണ്ടവാ ഇതൊക്കെയാണ് ലൈഫ് ഇനിയും 10 20 പരിപാടി കൂടി കിട്ടിയിരുന്നെങ്കിലെന്നു ഞാൻ മനസിലാചിച്ചു.ശാലിനി മിസ്സിന്റെ ക്ലാസ്സ് കട്ട് ചെയ്യുമ്പോളുള്ളിൽ ഒരു നീറ്റൽ വന്നെങ്കിലും അതിന്റെ കയ്യിലിരിപ്പ് ആലോചിച്ചപ്പോൾ വന്ന നീറ്റൽ തന്തക്കും വിളിച്ച് തിരിച്ചു പോയി.
“മിസ്സേ…ഈ റോഷ്ന മിസ്സ്…” ഫസ്റ്റും സെക്കന്റും തേർഡും ഇയർ ക്ലാസ് മുഴുവൻ കയറി ഇറങ്ങി കൾച്ചറൽ പ്രോഗ്രാംസിന്റെ ലിസ്റ്റും കൊണ്ട് സ്റ്റാഫ് കോർഡിനേറ്ററിനെ കാണാൻ സൈക്കോളജി ഡിപ്പാർട്മെന്റിലേക്ക് വന്നതാണ് ഞാൻ.ഈ റോഷ്ന മിസ്സ് ഏതാണെന്ന് അറിയാത്തത് കൊണ്ട് സ്റ്റാഫ് റൂമിലിരുന്ന് ഫോണിൽ കളിച്ചോണ്ടിരുന്ന ഒരു മിസ്സിനോട് ഞാൻ ചോദിച്ചു.
“റോഷ്ന മിസ്സേ…ദേ ഒരു കൊച്ച് മിസ്സിനെ തിരക്കുന്നു…” ആ മിസ്സ് ഫോണിൽ നിന്നും കണ്ണു മാറ്റി എന്നെയൊന്നു നോക്കി,എന്നിട്ട് അകത്തേക്ക് നോക്കി വിളിച്ചു കൂവി.ഇതൊക്കെ ടീച്ചർ തന്നെയാണോ…?ഇങ്ങനെ വിളിച്ചു കൂവുന്ന ടീംസാണ് പിള്ളേര് ക്ലാസിൽ വല്ല സൗണ്ടുമുണ്ടാക്കിയാൽ ഇതെന്താ ചന്തയാണോ എന്ന ക്ലീഷേ ഡയലോഗ് അടിക്കുന്നെ.ഇതെല്ലാം
മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ അകത്തേക്ക് കണ്ണു നട്ടു.
അകത്തെ ഷെൽഫിൽ ഏറ്റവും മുകളിലെ റോയിലെ ഏതോ ബുക്ക് ഏന്തി വലിഞ്ഞെടുക്കാൻ നോക്കുവാണ് കക്ഷി,കുറച്ചതികം കഷ്ട്ടപ്പെടുന്നുണ്ട്.
ഈ മിസ്സിന്റെ കൂവി വിളി കേട്ടതും മിസ്സ് ആ ശ്രമം ഉപേക്ഷിച്ച് തിരിഞ്ഞു നോക്കി.എന്നിട്ടെന്നെ ഒരു ചിരിയോടെ നോക്കിയതും ഞാൻ മിസ്സിന്റെ അടുത്തോട്ട് ചെന്നു.മിസ്സിനെ അത്ര പരിചയം ഒന്നുമില്ല,അവിടേം ഇവിടേമൊക്കെ വച്ചു കണ്ടിട്ടുണ്ട് എന്നല്ലാതെ ഇതാണ് റോഷ്ന മിസ്സ് എന്ന് ഞാൻ ഇപ്പോളാണ് അറിയുന്നത്.വേറെ ഡിപ്പാർട്മെന്റ് ആയത്
കൊണ്ട് ആവാം.
“എന്താ…സിദ്ധാർഥ്…?” മിസ്സെന്നെ നോക്കി ചോദിച്ചതും ഇവർക്കെങ്ങനെ എന്റെ പേരറിയാമെന്നായി എന്റെ ചിന്ത.
“ഡിപ്പാർട്മെന്റ്ലെ കൾച്ചറൽ പ്രോഗ്രാംസിന്റെ ലിസ്റ്റ് തരാൻ…”എന്നും പറഞ്ഞു ഞാൻ ലിസ്റ്റ് മിസ്സിന് നേരെ നീട്ടി.
“അല്ല മിസ്സിന് എങ്ങനെ എന്റെ പേരറിയാം…?” അവരാ ലിസ്റ്റ് വാങ്ങിയതും എന്റെയുള്ളിലെ സംശയം പുറത്തു ചാടി.അവരെന്നെ എന്തോ പോലെ നോക്കി എന്നിട്ട് “എന്റെ പൊന്നു മോനെ ഞാനും ഇന്നലെ മീറ്റിംഗിനുണ്ടായിരിന്നു,പിന്നെ നീ അല്ലാത്ത ബാക്കി എല്ലാ ഡിപ്പാർട്മെന്റ് കോർഡിനേറ്റർമാരും ലിസ്റ്റ് എപ്പോളേ തന്നു.അപ്പൊ പിന്നെ നിന്റെ പേരറിയാതെയിരിക്കുവോ…?പിന്നെ മൈക്രോ ബയോളജി ഡിപ്പാർട്മെന്റ്ലെ ശ്രീ കൃഷ്ണനെ കോളേജിൽ ആർക്കാ അറിയാത്തത്…”
അവരെന്നെ നോക്കി ആക്കി കൊണ്ട് പറഞ്ഞതും ഞാൻ നല്ല പോലൊന്നു ഇളിച്ചു കൊടുത്തു.അത് കേട്ട് പിന്നിലിരിക്കുന്ന സാധനവും ചോദിക്കുന്നുണ്ട് എന്തിനാന്നാവോ…?
“ടാ പിന്നെ വല്ല അലമ്പ് പരിപാടിയാണെൽ ഇപ്പൊ തന്നെ എല്ലാത്തിനോടും ക്യാൻസൽ ചെയ്യാൻ പറഞ്ഞേക്ക്…” കൂടുതൽ അളിയണ്ടായെന്നു കരുതി ഞാൻ തിരിഞ്ഞു നടക്കാൻ നിന്നതും മിസ്സ് എന്നോടായി പറഞ്ഞു.അതെന്താ എന്ന ഭാവത്തിൽ ഞാൻ അവരെ നോക്കി
“പ്രിൻസിപ്പലിന്റെ സ്ട്രിക്റ്റ് ഓഡറുണ്ട് മാന്യമല്ലാത്ത ഒരു പരിപാടിയും സ്റ്റേജിൽ കയറ്റേണ്ടെന്നു…അത് കൊണ്ട് സ്ക്രീനിംഗ് കഴിഞ്ഞിട്ടേ ഫൈനൽ ചാർട്ട് റെഡിയാക്കു…” മിസ്സെനിക്ക് വിശദമാക്കി തന്നു.
“സ്ക്രീനിങ്ങോ അതെന്ത് സാധനം…?”ഞാൻ എന്റെ സംശയം മറച്ചു വെക്കാതെ ഇതെന്തു മൈര് എന്ന പോലെ തന്നെ ചോദിച്ചു.
“എന്ന് വെച്ചാൽ പരിപാടിയെല്ലാം ആദ്യം ടീച്ചേഴ്സിനെ കാണിക്കണമെന്ന്…” മിസ്സ് ഒരു ചിരിയോടെ പറഞ്ഞു.
“അയ്യേ…ഇതെന്ത് CBSC സ്കൂളോ…?അവർക്ക് അവർക്ക് പോലുമില്ലെന്ന് തോന്നണു ഇങ്ങനെയുള്ള പരിപാടിയൊന്നും…ഇതു കോളേജ് തന്നെയല്ലേ…?” ഞാൻ എന്റെ അതൃപ്തി വ്യക്തമാക്കി.അല്ല പിന്നെ
ഇനി പരിപാടിക്ക് യൂണിഫോം വേണം ന്ന് കൂടി പറയും,എന്തോ ഭാഗ്യം യൂണിഫോമില്ലാത്തത്.
ഒന്നും പറഞ്ഞിട്ട് കാര്യമില്ല മോനെ…അല്ലെങ്കിൽ പരിപാടി നടത്തേണ്ട എന്ന ഉത്തരവ്…”മിസ്സ് കൈ കെട്ടി കൊണ്ട് പറഞ്ഞതും
“നിങ്ങളൊക്കെ കൂടി എന്തേലും കാണിക്ക്…” എന്നും പിറുപിറുത്ത് കൊണ്ട് ഞാൻ തിരിഞ്ഞു,അല്ലാണ്ട് ഞാൻ എന്ത് ചെയ്യാൻ ഈ പിള്ളേരോടൊക്കെ എങ്ങനെ പോയി പറയും ആദ്യം ടീച്ചേഴ്സിനെ കാണിച്ചിട്ടേ പരിപാടി സ്റ്റേജിൽ കയറുന്ന്.കൾച്ചറൽ പ്രോഗ്രാം അല്ലേ അല്ലാതെ കാബറെ ഒഒന്നുമല്ലല്ലോ…
“ടാ ആ ബുക്കൊന്നു എടുത്ത് തരുമോ…?കുറേ നേരായി ഞാൻ നോക്കാണ്…എത്തണില്ല…” മിസ്സെന്നോട് നിഷ്കളങ്കമായി പറഞ്ഞു.ഒരു മിസ്സ് പറഞ്ഞത് അല്ലേ ചെയ്തു കൊടുത്തേക്കാം എന്നോർത്ത് ഞാൻ തിരിഞ്ഞ് ഷെൽഫിനടുത്തേക്ക് നടന്നു.ഞാൻ അടുത്തെത്തിയതും മിസ്സെനിക്കായി മാറി തന്നു.
“ഇതിൽ ഏത് ബുക്കാ മിസ്സേ…?” പലസൈസിൽ പല കളറിൽ കുറേ ബുക്കുകൾ കണ്ടതും അതിലേതാ എന്നറിയാൻ ഞാൻ ചോദിച്ചു.
“മേളിലെ ആ നീലയും വെള്ളയും ‘Dictionary Of Psychology'” മിസ്സ് കൈ ചൂണ്ടി കൊണ്ട് പറഞ്ഞു.ഞാൻ മിസ്സ് കൈ ചൂണ്ടിയതിനു നേരെ നോക്കി,ഷെൽഫിന്റെ ഏറ്റവും മുകളിലെ റോയിലാണ് ആ ബുക്ക്.എനിക്ക് പോലും അത് എത്തുമെന്ന് തോന്നണില്ല പിന്നെ ഈ എന്നേക്കാൾ ഹൈറ്റില്ലാത്ത ഇവരിത് എന്തിനാ ഏന്തി
വലിഞ്ഞെടുക്കാൻ നോക്കിയേ വയ്യേ ഇതിനൊന്നും എന്നാലോചിച്ചു കൊണ്ട്
“മിസ്സേ ഇവിടെ സ്റ്റൂളൊന്നുമില്ലേ…?” ഞാൻ ചോദിച്ചു.അത് കേട്ടതും നീ ഈ കോളേജിൽ തന്നെയല്ലേ പഠിക്കണേ എന്ന പോലെ അവരെന്നെ നോക്കി.എന്റെ ഭാഗത്തും തെറ്റുണ്ട് ഞാൻ കോളേജ് ഏതാണെന്ന് ഒന്ന് ചെറുതായിട്ട് മറന്നു പോയി.ടീച്ചേഴ്സിന് ഇരിക്കാനുള്ള കസേരയുണ്ടെങ്കിലും എനിക്ക് അത്ര വിശ്വാസം പോരാ,അത് കൊണ്ട് തന്നെ ഞാൻ
ഒന്ന് ആഞ്ഞു ചാടി കൊണ്ട് ആ ബുക്കിനെ കയ്യിലാക്കി.പക്ഷെ കണക്കു കൂട്ടലുകൾ ചെറുതായിട്ടൊന്ന് പാളി ആ ബുക്കിനൊപ്പം ‘എന്റെ വാവേനെ കൊണ്ട് പോണോടാ’ എന്നും ചോദിച്ചു കൊണ്ട് അതിനെ ഒട്ടിയിരുന്ന ബുക്കും കൂടെ പോന്നു.
“അയ്യോ…” ഞാൻ സേഫായി ലാന്റ് ചെയ്തതും മിസ്സിന്റെ വിളിയും ഒരു കണ്ണിൽ ഇരുട്ട് കയറിയതും ഒരുമിച്ചായിരുന്നു.പണ്ടാരം പിടിച്ച ബുക്ക് കറക്റ്റ് കണ്ണിനു താഴെ തന്നെ വന്ന് കൊണ്ട്.ഞാൻ അപ്പോൾ തന്നെ ആ കണ്ണൊന്നു പൊത്തി,എന്തോ ഭാഗ്യത്തിനു കണ്ണിനു പുറത്താണ് കൊണ്ടത്.
ഹാ കണ്ണ് തിരുമ്മാതെടാ…” എന്നും പറഞ്ഞു മിസ്സന്റെ കൈ പിടിച്ചു മാറ്റി.അപ്പോളേക്കും മറ്റേ മിസ്സും ഒരു കുപ്പിയിൽ വെള്ളവും കൊണ്ട് അങ്ങോട്ട് വന്നിരുന്നു.
“ടാ…കുഴപ്പം ഒന്നുമില്ലല്ലോ…ന്നാ ഈ വെള്ളം കൊണ്ട് കണ്ണൊന്നു കഴുകിക്കോ…” അവർ ഒരു ആവലാതിയോടെ ചോദിച്ചു കൊണ്ട് എനിക്ക് നേരെ വെള്ളം കുപ്പി നീട്ടി.
“ഏയ്…കുഴപ്പം ഒന്നുമില്ല മിസ്സെ…ഓക്കെയാണ്” എന്നും പറഞ്ഞു കൊണ്ട് ഞാൻ അത് നിരസിച്ചു.കണ്ണിനു താഴെ ആ ബുക്ക് കൊണ്ടതിന്റെ വേദന ചെറുതായിയുണ്ടെങ്കിലും ഞാൻ അത് കാര്യമാകാതെ ബുക്ക് മിസ്സിന് കൊടുത്ത് കൊണ്ട്
“കുഴപ്പം ഒന്നുമില്ല മിസ്സേ…പേടിക്കണ്ട…” ഞാൻ പറഞ്ഞു.പക്ഷെ ആ മുഖത്ത് അപ്പോളും താൻ കാരണമല്ലേ എന്ന ഒരു കുറ്റബോധമുണ്ടായിരുന്നു.അവർ ഒന്ന് ഏന്തി വലിഞ്ഞു കൊണ്ട് കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പു വരുത്തി.അവർ മാറിയതും എന്നാൽ ശെരി എന്നും പറഞ്ഞു തിരിഞ്ഞതും എന്റെയുള്ളിലൊരു വെള്ളിടി വെട്ടി.സ്റ്റാഫ് റൂമിനു വാതിൽക്കൽ എന്നെ നോക്കി
ദഹിപ്പിക്കുന്ന ശാലിനി മിസ്സ്.ഇതിനി എന്തിനാണെന്നാവോ എന്നും മനസ്സിലാലോചിച്ചു കൊണ്ട് ഞാൻ പുറത്തേക്ക് നടന്നു.
“ഗുഡ് ആഫ്റ്റർ നൂൺ മിസ്സ്…” അവളുടെ മുന്നിലെത്തിയതും പതർച്ച
പുറത്തു കാണിക്കാതെ അവളെ വിഷ് ചെയ്തു കൊണ്ട് ഞാൻ അവളെ മറികടന്നു,അപ്പോളെല്ലാം അവളെന്നെ നോക്കി ചുട്ടെരിക്കുന്നുണ്ടായിരുന്നു എന്തിനാണെന്നാവോ.അങ്ങനെ അന്ന് കൂടുതൽ ക്ലാസ്സ് കട്ട് ചെയ്യാൻ നിൽക്കാണ്ട് ഞാൻ ക്ലാസ്സിൽ കയറി.
🔷🔹🔷🔹🔷🔹🔷🔹🔷🔹🔷🔹🔷🔹🔷🔹🔷
“അല്ല മിസ്സേ… ഒരു കാര്യം ചോദിച്ചോട്ടെ…?” കോളേജിന്റെ കോപ്പിലെ സ്ക്രീനിങ് തീർന്ന് കോളേജിന്റെ പാർക്കിങ്ങിനടുത്തുള്ള പിള്ളേർക്കിരിക്കാനായി പുതുതായി ഉണ്ടാക്കിയ ബെഞ്ചിലിരുന്ന് അപ്പ്രൂവ്ഡ് പ്രോഗ്രാമുകളുടെ ലിസ്റ്റ് തയ്യാറാക്കുമ്പോൾ ഞാൻ റോഷ്ന മിസ്സിനോടായി ചോദിച്ചു കൾച്ചറൽ കമ്മിറ്റിയിലുള്ള തേർഡ് ഇയറിലെ ഒരു ചേച്ചിയും ഫസ്റ്റ് ഇയറിലെ ഒരു പയ്യനും കൂടെയുണ്ട്.
“എന്താടാ…?” എന്തോ സീരിയസ് കാര്യമാണെന്ന് കരുതി അവരെന്റെ മുഖത്തേക്ക് നോക്കി.
“അല്ല ഈ അറുത്ത കൈക്ക് ഉപ്പ് തേക്കാത്ത ഈ കോളേജ് മാനേജ്മെന്റ് എങ്ങനെ ഇത്ര പൈസ പൊട്ടിച്ച് ഈ പരുപാടിക്ക് സമ്മതിച്ചു” ഞാൻ വലിയ രീതിയിൽ ശബ്ദമുയർത്താതെ മിസ്സിനോട് ചോദിച്ചു.ഇനി മാനേജ്മെന്റിലെ ആരേലും കേട്ടിട്ട് ഇവനെയങ്ങ് പുറത്താക്ക് എന്ന് വല്ലോം പറഞ്ഞാലോ,ഏത്…
“നിന്നോട് ആര് പറഞ്ഞു മാനേജ്മെന്റ് അറുത്ത കൈക്ക് ഉപ്പ് തീക്കാത്തവരാണെന്ന്…?” അതിഷ്ട്ടപ്പെടാത്ത പോലെ മിസ്സ് തിരിച്ചു ചോദിച്ചു.
“പിന്നെ അത്ര വിശാല മനസ്ക്കാരായ മാനേജ്മെന്റ് എന്തിയെ ഇത്രോം കാലം ഒരു പ്രോഗ്രാമും നടത്താഞ്ഞേ…ഇപ്പൊ അവർക്ക് വേണ്ടപ്പെട്ടവർ വന്നോണ്ട് അല്ലേ…അല്ലാതെ പിള്ളേരെ ഓർത്ത് ഒന്നുമല്ലല്ലോ…?”
ഞാൻ മാനേജ്മെന്റിനെതിരെ കത്തി കയറി,അണയാൻ പോകുന്ന തീ ആളി കത്തുമെന്നാണല്ലോ…
“അതിനു നീ എന്തിനാടാ മാനേജ്മെന്റിനെ പറയുന്നേ…? മിസ്സ് വീണ്ടും ചോദ്യമുയർത്തി.
“പിന്നെ കോളേജിൽ പരിപാടി നടത്താത്തേന് പിന്നെ മുഖ്യമന്ത്രിയെ പറയണോ…?” എന്ന് ചോദിച്ചു വിട്ടു കൊടുക്കാതെ ഞാനും,ഒപ്പം നിന്ന സീനിയർ ചേച്ചി അങ്ങനെ അങ്ങ് ചോദിക്കേടാ
മോനെ എന്ന എക്സ്പ്രഷനുമിട്ട് എനിക്ക് ധൈര്യം തന്നു.
“നിനക്കൊക്കെ പരിപാടി വേണേൽ അതൊക്കെ മാനേജ്മെന്റിനെ കൂടി അറിയിക്കണം അല്ലാണ്ട് ഇങ്ങനെയിരുന്നു കുറ്റം പറയുവല്ല വേണ്ടേ…നീയൊക്കെ എന്താ കരുതിയെ നീയൊക്കെ കൊടുത്ത റിക്വസ്റ്റ് ലെറ്റേഴ്സ് മാനേജ്മെന്റ് എതിർത്തൂന്നോ…?”മിസ്സ് അത്രോം പറഞ്ഞു ചോദ്യ രൂപേണ നോക്കിയതും ഞാൻ അറിയാതെ അതേയെന്ന് തലയാട്ടി.
“എടാ പൊട്ടാ അതും പറഞ്ഞാ കിഴങ്ങൻ പ്രിൻസിപ്പൽ നിങ്ങളെയൊക്കെ പറ്റിക്കുവായിരുന്നു.ഇതുവരെ നീയൊന്നും കൊടുത്ത ഒരു റിക്വസ്റ്റ് ലെറ്റർ പോലും മാനേജ്മെന്റിനു കിട്ടിയിട്ടില്ല,ഇപ്പൊ അവൻ വന്നപ്പോ അവൻ നേരെ ചെന്നു വീട്ടിൽ പറഞ്ഞു അത്ര തന്നെ…”
മിസ്സ് വിശദീകരിച്ചു കൊണ്ട് നിർത്തി.അപ്പോളാണ് എനിക്ക് ബോധം വന്നത്
“ഓഹ്…അപ്പൊ മിസ്സ് ശമ്പളം തരുന്ന മാനേജ്മെന്റിനോട് കൂറും പ്രിൻസിപ്പലിനോട് പ്രഫഷണൽ ജെലസീം കാണിക്കാണല്ലേ…?” വലിയ എന്തോ കാര്യം പോലെ ഞാൻ ചോദിച്ചതും,ഇവനോട് തന്നെയല്ലേ ഞാൻ ഇത്രോം നേരം വായിട്ടലച്ചേ എന്ന മട്ടിൽ മിസ്സെന്നെ നോക്കി എന്നിട്ട് നിനക്ക് ഈ കോളേജിന്റെ പേരിലുള്ള RN ആരാന്ന് അറിയുവോ…?” എന്നോടായി ചോദിച്ചു,ഞാൻ അപ്പോൾ തന്നെ ഇല്ലെന്ന് ചുമൽ കൂച്ചി.അത് കണ്ടതും ആ ചുണ്ടിൽ ഒരു ചിരി വിടർന്നു.
“എന്നാലേ എനിക്കറിയാം…അതെന്റെ അമ്മായിയപ്പനായി വരും…” മിസ്സൊന്ന് നിർത്തിയതും ഞാൻ ചെറുതായിട്ട് ഒന്ന് ഞെട്ടി,
“പിന്നെ ഈ മാനേജ്മെന്റിന്റെ ട്രസ്റ്റി എന്റെ അമ്മായിയമ്മയും…പിന്നെ നീ പറഞ്ഞ ആ ചെറുക്കനില്ലേ അതെന്റെ അനിയനും…ഇനി പറ ഇതെന്റെ പ്രഫഷണൽ ജെലസിയാണോ…?”
മിസ്സെന്നെ നോക്കി ആക്കി കൊണ്ട് ചോദിച്ചതും ഇത്രോം നേരം ഞാൻ കടുന്നൽ കൂട്ടിലാണോ കോലിട്ടിളക്കിയെ എന്നായി എന്റെ ചിന്ത.ഞാൻ ഇരുന്നിടത്ത് നിന്ന് എണീറ്റ് പതിയെ വലിയാൻ നോക്കിയതും മിസ്സ്
തൂക്കി
“ഹാ…നീ എങ്ങോട്ടാടാ ഈ പോണേ ഇരിയവിടെ…” മിസ്സൊരു കൊല ചിരിയോടെ പറഞ്ഞു.
“മിസ്സേ…ഞാൻ ആളറിയാണ്ട് എന്തെക്കെയോ…?” ഞാൻ പതിയെ പറഞ്ഞു %ഓഹ് എന്തോ കേട്ടില്ല…നേരത്തെ നീ ഇങ്ങനെയൊന്നുമല്ലല്ലോ പറഞ്ഞേ…?” മിസ്സ് എനിക്കിട്ട് കൊട്ടി
“അത് മിസ്സേ…അപ്പോളത്തെ…ഒരു ആവേശത്തിനു…”ഞാൻ തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു.
“ഉം….ഉം….മക്കള് കൂടുതൽ കിടന്നുരുളണ്ട…ഞാൻ ആരോടും പറയാനൊന്നും പോകുന്നില്ല…”മിസ്സൊരു നല്ല ചിരിയോടെ പറഞ്ഞു.മിസ്സിന്റെ ചിരി കാണാൻ നല്ല ഭംഗിയുണ്ട്,ഒരു ഭംഗിയുള്ള ഇരുനിറമാണ് റോഷ്ന മിസ്സിന്,കുറച്ചു തടിച്ചു ചബ്ബിയായ ശരീര പ്രകൃതം.
“എന്താടാ കാറ്റ് പോയോ…ഞാൻ കാര്യമായി തന്നെ പറഞ്ഞതാ…ഞാൻ ഒന്നും ആരോടും പറയില്ല…” മിസ്സിന്റെ ശബ്ദമാണ് മിസ്സിന്റെ ചിരിയിൽ മയങ്ങിയിരുന്ന എന്നെ ബോധത്തിലേക്ക് കൊണ്ടു വന്നത്. മിസ്സിന്റെ ചിരി കാണാൻ നല്ല ഭംഗി…” ഉള്ള കാര്യം ഞാൻ ഒന്ന് സുഖിപ്പിച്ചു കൊണ്ട് മിസ്സിനോടായി പറഞ്ഞു.അത് കക്ഷിക്കങ്ങു സുഖിച്ചു അത് മറക്കാതെ നല്ല പോലെ ഒന്ന് ചിരിച്ചു കൊണ്ട്
“നിന്റെ സുഖിപ്പിക്കലൊക്കെ എനിക്കിഷ്ട്ടായി…എന്നും വെച്ച് ഇതു പകുതിക്കിട്ട് മുങ്ങാം ന്ന് കരുതണ്ട…മര്യാദക്ക് ഇരുന്ന് നടക്കാൻ പോകുന്ന പ്രോഗ്രാംസിന്റെ ലിസ്റ്റും ടൈമിങ്ങും റെഡിയാക്ക് ഇന്നു വൈകുന്നേരം എനിക്ക് ഈ ലിസ്റ്റ് കൊടുക്കണം…”
എന്നും പറഞ്ഞു സൈഡിലിരുന്ന ഒരു ഫയലെനിക്ക് എടുത്ത് തന്നു.അങ്ങനെ ഒരു കണക്കിന് എങ്ങനെയൊക്കെയോ അതെല്ലാമിരുന്നു ചാർട്ട് ചെയ്തു തീർന്നപ്പോൾ ലഞ്ച് ബ്രേക്കിന്റെ സമയമായി.ഒപ്പമുണ്ടായിരുന്ന രണ്ടും ക്ലാസിൽ പോയിട്ടും ഞാനും മിസ്സും ബെല്ലടിക്കും വരെ സംസാരിച്ചിരുന്നു.ചോദിച്ചും പറഞ്ഞും എന്റെ ഭാവി പരിപാടി വരെ എത്തി ആളുടെ അന്വേഷണം.ആ
സംസാരത്തിനിടയിൽ ഞങ്ങൾ തമ്മിൽ നല്ലൊരു ബോണ്ടുണ്ടായി,മിസ്സെനിക്കൊരു ചേച്ചിയെ പോലായി.അങ്ങനെ ആ സംസാരം വീണ്ടും തുടർന്നു ഇടക്ക്
കളിയാക്കിയും ദേഷ്യപ്പെട്ടും സംസാരിക്കുന്നതിനിടയിൽ എന്നെ ഞെട്ടിച്ചു കൊണ്ടാണ് റോഷ്ന മിസ്സ് ഒരു കാര്യം ചോദിച്ചത്.
“ടാ…നീയും ശാലിനി മിസ്സും എന്തെങ്കിലും പ്രശ്നമുണ്ടോ…?” മിസ്സ് കാര്യമായി തന്നെ ചോദിച്ചതും ഞാൻ പോലുമറിയാതെ ഞാനൊന്നു ഞെട്ടി.അത് കണ്ടതും
“എന്താടാ സീരിയസ് കാര്യം വല്ലോമാണോ…? മിസ്സെന്നെ കൂർപ്പിച്ചു നോക്കി ചോദിച്ചു.
“ഏയ്…അങ്ങനെ കാര്യമായിട്ടൊന്നുമില്ല…കുറച്ചു ദിവസമായി ഞാൻ ക്ലാസ്സിനു കയറിയിട്ട്…” ഞാൻ അങ്ങുമിങ്ങും തൊടാതെ പറഞ്ഞതും
“സത്യം പറയെടാ അത് മാത്രമാണോ…?”
അതിൽ വിശ്വാസം വരാതെ റോഷ്ന മിസ്സെന്നെ കൂർപ്പിച്ചു നോക്കി കൊണ്ട് ചോദിച്ചു.
“അത് മാത്രമല്ല മിസ്സ് വന്നന്നു തന്നെ ഞങ്ങൾ രണ്ടുമൊന്നു കോർത്തു…” ഞാൻ എനിക്ക് തോന്നിയ ഇഷ്ട്ടവും എന്റെ തോന്നലുകളും പറയാതെ ബാക്കിയെല്ലാം മിസ്സിനോട് പറഞ്ഞു.അത് കേട്ടതും ഒരു പൊട്ടി ചിരിയായിരുന്നു മിസ്സിന്റെ പ്രതികരണം. അയ്യേ…ഇതിനായിരുന്നോ…അന്ന് അവളുടെ നോട്ടോം ഭാവോം കണ്ടപ്പോ ഞാൻ കരുതി വലിയ എന്തോ കാര്യമാണെന്ന്…” മിസ്സ് ചിരിയടക്കാൻ കഴിയാതെ പറഞ്ഞതും അന്ന് എന്നെ നോക്കി പേടിപ്പിച്ചത് മിസ്സും കണ്ടിരുന്നു എന്നെനിക്ക് മനസ്സിലായി.അങ്ങനെ മിസ്സ് ചിരിച്ചോണ്ടിരുന്നതും ലഞ്ച് ബ്രേക്കിന്റെ ബെല്ലടിച്ചു.അത് കേട്ടതും റോഷ്ന മിസ്സ് ചിരിയടക്കി ഫയലെല്ലാം വാരി പെറുക്കി എണീറ്റു.എന്നിട്ട്
“ടാ ചെക്കാ ആ പ്രശ്നം എങ്ങനേലും തീർക്കാൻ നോക്ക്…അല്ലേൽ നിന്റെ ഇന്റെണലും അറ്റന്റൻസുമെല്ലാം വെള്ളത്തിൽ വരച്ച വര പോലാകും…പിന്നെ ഈ പരിപാടി കഴിഞ്ഞാൽ മക്കള് മര്യാദക്ക് ക്ലാസിൽ കയറിക്കോണം…എങ്ങനേലും നാലക്ഷരം പഠിച്ചു രക്ഷപ്പെടാൻ നോക്ക്…”
എന്നും പറഞ്ഞെന്നെ ഉപദേശിച്ച് എനിക്കൊരു റ്റാറ്റയും തന്നു കൊണ്ട് മിസ്സെണീറ്റ് പോയി.മിസ്സ് പോയതും ഞാനുമെണീറ്റ് ക്ലാസ്സിലേക്ക് നടന്നു.
ഞാൻ നേരെ ചെന്നു കയറിയത് പുലി മടയിലേക്കായിരുന്നു.എണീറ്റ് വരാന്തയിലേക്ക്
കയറിയതും ഞാൻ എന്നെ നോക്കി കയ്യും കെട്ടി നിൽക്കുന്ന ശാലിനിയുടെ മുന്നിലേക്കാണ് ഞാൻ ചെന്നു കയറിയത്.പെട്ടല്ലോ എന്നോർത്ത് ഒരു ചിരിയും കൊടുത്ത് മെല്ലെ അവളെ കടന്നു പോകാൻ നിന്നതും
“സിദ്ധാർഥ് ഒന്ന് നിന്നെ…”അവളുടെ കടുപ്പമുള്ള ശബ്ദമെന്റെ കാതുകളിലെത്തി.പിടിച്ചു കെട്ടിയ പോലെ ഞാൻ അവിടെ നിന്ന് അവൾക്കു നേരെ തിരിഞ്ഞു.
“നീ എന്താ ഇപ്പൊ എന്റെ ക്ലാസിൽ കയറാത്തത്…?” കൂർപ്പിച്ചു കൊണ്ടുള്ള ചോദ്യം
“അത്…പിന്നെ…ആഹ്…പരിപാടിയുടെ ലിസ്റ്റ്…തിരക്ക്…” ഞാൻ എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു.ഞാൻ എന്തിനാ ഈ കിടന്നു പേടിക്കണേന്ന് എനിക്ക് അറിയില്ല,ഇവളെ കാണുമ്പോ മുതൽ എന്റെ മുട്ടിടിക്കാൻ തുടങ്ങും എന്താണോ എന്തോ…എത്രയും പെട്ടെന്ന് ഒരു ഡോക്ടറിനെ കാണിക്കണം.എന്റെ ചിന്തകൾ കാട് കയറാൻ തുടങ്ങി.
എന്നിട്ട് ബാക്കിയുള്ളവർക്ക് ഈ തിരക്കൊന്നും കാണാനില്ലല്ലോ…പിന്നെ ബാക്കി ക്ലാസിൽ നീ കയറുന്നുണ്ട് എന്നും ഞാൻ അറിഞ്ഞല്ലോ…” വീണ്ടും ആ കനത്ത ശബ്ദമെന്റെ കാതുകളിലെത്തി.ഞാൻ അതിനു എന്ത് പറയണമെന്നറിയാതെ ഞാൻ നിന്നു തപ്പി കളിച്ചു.
“എന്തെ…ഒന്നും പറയാനില്ലേ…അല്ല ഇപ്പൊ എന്നിട്ട് എന്തായിരുന്നു പരിപാടി…?” അവൾ വിടാൻ ഒരു ഉദ്ദേശവുമില്ലാതെ ചോദിച്ചു
“അത് പിന്നെ കൾച്ചറൽ പ്രോഗ്രാംസിന്റെ ഫൈനൽ ലിസ്റ്റുണ്ടാക്കുകയായിരുന്നു” ഞാനുള്ള കാര്യം പറഞ്ഞു.
“എന്നിട്ട് അതൊന്നും കണ്ടില്ലല്ലോ…?” അവൾക്ക് അത് അത്ര വിശ്വാസമില്ലാത്ത പോലെ.ഞാൻ ഇതെന്ത് കിണ്ടി എന്ന പോലെ അവളെ നോക്കിയതും
“ക്ലാസിലുള്ളത് ഒന്നും പോരാഞ്ഞിട്ടാണോ ഇപ്പോ ടീച്ചേഴ്സിന്റെ കൂടേം തുടങ്ങിയേക്കണേ…എന്താന്ന് വെച്ചാൽ കാണിക്ക്…” എന്നും പറഞ്ഞു എന്റെ കൈക്കിട്ട് ഒരെണ്ണം പൊട്ടിച്ച് കൊണ്ടവൾ വെട്ടി തിരിഞ്ഞൊറ്റ പോക്ക്.ഞാൻ ഇവിടിപ്പോ എന്താ ഉണ്ടായേ എന്ന മട്ടിൽ അവൾ പോയതും നോക്കി അന്തം വിട്ടു നിന്നു.എല്ലാം കഴിക്കുന്ന തിരക്കിലായതിനാൽ
ആരും
കണ്ടില്ല അല്ലേലിപ്പോ ഞാൻ മിസ്സിനെ കേറി പിടിച്ചു ന്ന് വരെ പറഞ്ഞു പരത്തിയേനെ…എന്നാലും അവളെന്തിനാ തല്ലിയെ എന്നാലോചിച്ചു കൊണ്ട് ക്ലാസിലേക്ക് നടന്നു.അപ്പൊ അവൾക്ക് ശെരിക്കും എന്നെ ഇഷ്ട്ടമാണോ…?ഏയ് ഇങ്ങനെ കളിച്ചു നടക്കണേ കണ്ട് ഉപദേശിച്ചതാവും മിസ്സല്ലേ…അല്ല അതിനു എന്തിനാ എന്നെ അടിക്കണേ…അങ്ങനെ ഓരോന്ന് ആലോചിച്ചു തല പുകച്ചു കൊണ്ട് ഞാൻ ക്ലാസിലേക്ക് കയറി.
🔷🔹🔷🔹🔷🔹🔷🔹🔷🔹🔷🔹🔷🔹🔷🔹🔷
ശാലിനി പേയിങ് ഗസ്റ്റായി താമസിക്കുന്ന വീട്ടിൽ എത്തിയതും ഡ്രസ്സ് പോലും മാറാതെയവൾ ബെഡിലേക്ക് വീണ് തലയണയിൽ മുഖം പൂഴ്ത്തി.
കിടക്കയിൽ കമിഴ്ന്നു കിടന്ന അവളുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ കവിളിലൂടെ ഒഴുകിയിറങ്ങി.എന്തിനാണ് താൻ കരയുന്നത് എന്ന ചോദ്യത്തിനു അവൾക്കാകെ ഒരു ഉത്തരമേയുണ്ടായിരുന്നൊള്ളു,ആ ഉത്തരമായിരുന്നു “സിദ്ധാർഥ്”.ശാലിനി കണ്ണുകൾ ഇറുക്കെയടച്ചു.
വളരെ ചെറുപ്പത്തിൽ തന്നെ അവളെ വീട്ടുകാർ കെട്ടിച്ചയച്ചു.സ്വന്തമായി ഒരു ജോലി,സ്വന്തം കാലിൽ നിൽക്കണമെന്ന സ്വപ്നം എല്ലാം അവിടെ തീരുകായായിരുന്നു,പക്ഷേ അച്ഛനെയും അമ്മയെയും എതിർക്കാനുള്ള മടി കാരണം അവൾ എല്ലാത്തിനും സമ്മതം മൂളി.
“നല്ല കുടുംബമാണ്” “നല്ല ജോലി”“നിന്നെ നന്നായി നോക്കും” എന്ന വാക്കുകൾ എല്ലാം അവൾ കണ്ണുമടച്ചു വിശ്വസിച്ചു.
കല്ല്യാണം കഴിഞ്ഞ് ഇതൊരു പുതിയ നല്ല തുടക്കമാണെന്ന് കരുതിയ അവളുടെ തോന്നലുകൾ അധിക നാൾ നീണ്ടില്ല.ആ വീട്ടിലെത്തിയ ശേഷമാണ് താൻ വിവാഹം കഴിച്ചയാളുടെ യഥാർത്ഥ സ്വഭാവം അവൾ മനസ്സിലാക്കിയത്.ആദ്യം നല്ല പോലെ പെരുമാറിയിരുന്നയാളുടെ പെരുമാറ്റത്തിൽ പതിയെ മാറ്റങ്ങൾ വന്നു തുടങ്ങി.
ആദ്യം ചെറിയ സംശയങ്ങളായിരുന്നു.
“ആരോടാണ് സംസാരിച്ചത്?”
“എന്താണ് ഇത്ര നേരം ഫോണിൽ?”
“എവിടെയായിരുന്നു?”
പിന്നെ അത് നിയന്ത്രണങ്ങളായി.താൻ ധരിക്കുന്ന ഡ്രസ്സുകൾ മുതൽ കൂട്ടുക്കാരെ വരെ ചോദ്യം ചെയ്യാനും എതിർക്കാനും തുടങ്ങി.ആദ്യം
അത് സ്നേഹമായി തോന്നിയെങ്കിലും പിന്നീട് അത് സ്നേഹമല്ല അടിമപ്പെടുത്തലാണ് എന്നവൾക്ക് മനസ്സിലായി.ദിവസങ്ങൾ കഴിയും തോറും അവളുടെ പേടിയുടെയും അടിമത്തത്തിന്റെയും വേറൊരു പേരായി.പിന്നീട് ദേഹോപദ്രവം കൂടെ തുടങ്ങിയതോടെ അവസാനമവൾ തീരുമാനിച്ചു ഈ അടിമ ജീവിതം ഇനി വേണ്ടെന്ന്.
ഡിവോഴ്സിന് ശേഷം ആളുകൾ അവളോട് പലതും പറഞ്ഞു.എല്ലാം അവൾ ചിരിച്ചുകൊണ്ട് തള്ളി കളഞ്ഞു.അവളുപേക്ഷിച്ച സ്വപ്നം വീണ്ടും പടുത്തുയർത്തി.സ്വന്തം നാട്ടിലെ ഒരു കോളേജിൽ ടീച്ചറായി കയറി.ക്ലാസ് റൂമുകൾ അവൾക്ക് ആശ്വാസമായി.അവിടെ അവളെ ആരും നിയന്ത്രിച്ചില്ല.അവൾക്ക് സ്വന്തം തീരുമാനങ്ങളുണ്ടായിരുന്നു.പക്ഷേ അതെല്ലാം പകൽ മാത്രമായിരുന്നു.വീട്ടിൽ തിരിച്ചെത്തുമ്പോൾ അവൾക്ക് ഒരു ശൂന്യത
അനുഭവപ്പെടാൻ തുടങ്ങി.സംസാരിക്കാൻ ഒരാൾ ഇല്ല,അച്ഛനും അമ്മയും പഴയ പോലെ അല്ല.മൊത്തത്തിൽ ഒരു ഒറ്റപ്പെടൽ.ദിവസം എങ്ങനെയായിരുന്നു എന്ന് ചോദിക്കാൻ പോലും ഒരാലില്ലാത്ത അവസ്ഥ.അവൾക്ക് ഒരു കൂട്ട് വേണമെന്ന ഒരു തോന്നലുണ്ടായപ്പോളാണ് ഒരു ലിറ്ററേച്ചർ ഫെസ്റ്റിവലിൽ വെച്ച് അവൾ ആദ്യമായി സിദ്ധാർത്തിനെ കാണുന്നത്.അവൻ തന്റെ വിദ്യാർത്ഥിയാണെന്ന് അറിയുന്നതിന് മുമ്പേ തന്നെ അവൾക്ക് അവനെക്കുറിച്ച് ഒരു ഇഷ്ടം തോന്നിയിരുന്നു.അവന്റെ ആ ചിരിയും ശാന്തതയും അവളുടെയുള്ളിൽ മഞ്ഞു പെയ്യിച്ചു.അവന്റെ പേര് പോലുമറിയാതെ അവൾ അവനു വേണ്ടിയാഗ്രഹിച്ചു.അത് വെറും തോന്നലാകുമെന്ന് കരുതിയെങ്കിലും അന്ന് അവനെ ആ ആൾക്കൂട്ടത്തിൽ വെച്ച് മിസ്സായത് മുതൽ അവൾക്ക് ആകെ ഒരു അസ്വസ്ഥതയായിരുന്നു.അവൻ തനിക്കുള്ളതാണെങ്കിൽ തന്നെ
തേടി വരുമെന്ന പ്രതീക്ഷയിൽ അവളിരുന്നു.വീണ്ടും വീട്ടിലെ ഒറ്റപ്പെടൽ കൂടി തുടങ്ങിയതും കോളേജിൽ സീനിയറായി പഠിച്ച റോഷ്ന ചേച്ചി വഴി വീട്ടിൽ നിന്നും അത്യാവശ്യം മാറിയുള്ള അവരുടെ കോളേജിലേക്ക് ഓഫർ ലെറ്റർ കിട്ടുന്നത്.വീട്ടിലെ ഒറ്റപ്പെടൽ കാരണം അവൾ അത് കണ്ണും പൂട്ടി സ്വീകരിച്ചു.അങ്ങനെ അവൾ കോളേജിനടുത്ത് ഒരു
ഒരു വീടിന്റെ
മുകൾ നിലയിൽ പേയിങ് ഗസ്റ്റായി താമസം ശെരിയാക്കി.അപ്പോളൊന്നും അവൾ അറിഞ്ഞിരുന്നില്ല ഇതു അവളുടെ പ്രിയതമന്റെ അടുത്തോട്ടുള്ള അവളുടെ തിരിച്ചു വരവാണെന്ന്.കോളേജിലെ ആദ്യ ദിവസം പ്രിൻസിപ്പലിനൊപ്പം ക്ലാസിലേക്ക് കയറി എല്ലാവരുടെയും മുഖമൊന്നു ഓടിച്ചു നോക്കിയതും അവളാകെ ഞെട്ടി പണ്ടാരമടങ്ങി.അതേ മുഖം,അതേ കണ്ണുകൾ.അന്ന് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ
വെച്ച് അവളുടെ ഉള്ളിൽ കയറി കൂടിയ അവളുടെ പ്രിയതമൻ.ക്ലാസിൽ അവസാന ബെഞ്ചിലിരുന്ന് കൂട്ടുകാരികളുമായി ചിരിച്ചു കളിച്ചു കൊണ്ടിരുന്ന ആ മുഖം വീണ്ടും അവളുടെ മനസ്സിൽ തെളിഞ്ഞു.അവൻ ചിരിക്കുമ്പോൾ അവന്റെ കണ്ണുകളിൽ തെളിയുന്ന ആ നിഷ്കളങ്കത.അവൻ അവളുടെ സ്റ്റുഡന്റാണെന്ന തിരിച്ചറിവ് അവളെ ഒരേ സമയം സന്തോഷിപ്പിക്കുകയും അസ്വസ്ഥയാക്കുകയും
ചെയ്തു.പക്ഷെ അവനെ ഒട്ടിയിരിക്കുന്നവളെ കണ്ടതും അവളുടെയുള്ളിലാകെ ദേഷ്യം നുരഞ്ഞു പൊങ്ങി.അതിനിടയിൽ അവന്റെയും അവളുടെയും കളിയാക്കി ചിരി കൂടെ ആയതോടെ അവളുടെ പിടി വിട്ടു അതാണ് ആദ്യ ദിവസത്തെ കൊമ്പ് കോർക്കലിന് കാരണമായത്.അത് കഴിഞ്ഞ് അവൻ പറഞ്ഞ വാക്കുകൾ അവൾക്ക് വിശ്വാസിക്കാനാകാതെ അവനെ നോക്കി നിന്നെങ്കിലും അത്
അവന്റെ നാക്കു പിഴയാണെന്ന് അവൻ തിരുത്തിയതും അവളിലാകെ നിരാശ പടർന്നു.പിന്നെ ഇതൊരു പതിവായി അവനെ കാണാനും കാണിക്കാനും വേണ്ടി മാത്രം കോളേജിൽ വരും അവൻ ക്ലാസ്സിൽ ഇല്ലേന്ന് ഉറപ്പു വരുത്തും അവൻ തന്നെ വായിനോക്കിയിരിക്കുന്നത് കാണാറുണ്ടെങ്കിലും തന്റെ ചെക്കനല്ലേ നോക്കിക്കോട്ടേ അവനെ കാണിക്കാനല്ലേ ഈ ഒരുങ്ങിയുള്ള വരവ് എന്നൊക്കെ ഓർത്ത് അവൾ അതിനു നേരെ കണ്ണടച്ചു,പക്ഷേ അവനെ ഒട്ടിയുള്ള വല്ലവളുമാരുടെയും ഇരിപ്പ് കണ്ടാൽ അവളുടെ കയ്യിൽ നിന്ന് പോകും.പിന്നെ ആരാ എന്താ എന്നൊന്നും നോക്കാതെയുള്ള പൊട്ടി തെറിയാണ് കൂടുതലും അവനോട് തന്നെയാണ് അത് തീർക്കാർ.അങ്ങനെയിരിക്കെയാണ് കോളേജ് ഫ്രഷേഴ്സ് ഡേ
നടത്താൻ തീരുമാനിക്കുന്നതും അവൻ
കോഡിനേറ്ററാകുന്നതും.അതിനു ശേഷം ചെക്കൻ മര്യാദക്ക് ക്ലാസിൽ കയറിയിട്ടില്ല അത് അവളിൽ ആകെ ദേഷ്യവും നിരാശയും നിറച്ചു.പല ദിവസവും അവൾ ക്ലാസ്സെടുക്കാതെയായി.പിന്നെയാണ് അവൾ അറിയുന്നത് അവൻ കൂടുതലും തന്റെ ക്ലാസ്സ് ആണ് കട്ടാക്കുന്നത് എന്ന് അത് അവളിൽ വല്ലാത്തൊരു ദേഷ്യം നിറച്ചു.അങ്ങനെ ഒരു ദിവസം റോഷ്നയെ കാണാൻ
വേണ്ടി സ്റ്റാഫ് റൂമിലേക്ക് പോയപ്പോളാണ് അവനെയും അവനെയൊട്ടി നിൽക്കുന്ന റോഷ്നയേയും അവൾ കണ്ടത്.പിന്നെ പറയണ്ടല്ലോ.ഇത് തന്നെയല്ലേ അവളുടെ പഴയ കെട്ടിയവനും ചെയ്തേ എന്ന ചിന്തകൾ വന്നതും അവൻ ആരോടും മിണ്ടുന്നതിനോടും ഫ്രണ്ട്ഷിപ്പുണ്ടാകുന്നതിനോടും അവൾക്ക് കുഴപ്പമില്ല,പക്ഷെ അവനെ ആരും തൊട്ടും തലോടിയും നിൽക്കുന്നത് അവൾക്ക് ഇഷ്ട്ടമല്ല,അവൻ അവളുടേത്
മാത്രമാണ് എന്ന എന്ന വാദം കൊണ്ടവൾ അവളെ ന്യായീകരിച്ചു.ഇതൊക്കെ അവനു അറിയുവോ എന്ന് ചോദിച്ചാലും അവൾ പറയുവോ എന്ന് ചോദിച്ചാലും അവൾക്ക് ഉത്തരമുണ്ടാകില്ല.അങ്ങനെ ചെക്കനെ കാണാൻ കിട്ടാത്തതിന്റെ വിഷമത്തിലിരിക്കുമ്പോളാണ് അവൻ ലോണിലെ ബെഞ്ചിലിരുന്ന് റോഷ്നയോട് ചിരിച്ചു കളിച്ചു സംസാരിക്കുന്നത് അവൾ കണ്ടത്.തന്നോട് ഇതുവരെ ഒന്ന് സുഖമാണോ, വീടെവിടാ എന്നു പോലും ചോദിക്കാത്തവൻ അവളോട് കൊഞ്ചി കുഴയുന്നത് കണ്ട് അവൾക്ക് ആകെ അസൂയയും കുശുമ്പും ദേഷ്യവും നിറഞ്ഞു അത് അവനോട് പ്രകടിപ്പിക്കുകയും ചെയ്തു.അതിന്റെ ബാക്കിയാണ് ഈ കിടപ്പും കരച്ചിലും.
അവൻ മറ്റൊരാളെ സ്നേഹിച്ചാൽ?അവൻ മറ്റൊരാളെ വിവാഹം കഴിച്ചാൽ? എന്നെല്ലാമുള്ള ചിന്തകൾ തല തിന്നു തുടങ്ങിയതും അവൾ കണ്ണുകൾ തുടച്ചുകൊണ്ട് കണ്ണാടിയുടെ മുന്നിലേക്ക് നിന്നു.വർഷങ്ങളോളം മറ്റുള്ളവർ തീരുമാനിച്ച ജീവിതമായിരുന്നു അവളുടേത്.
ഇനി തന്റെ വികാരങ്ങളെക്കുറിച്ച് സത്യസന്ധയാകണമെന്ന് അവൾ തീരുമാനിച്ചു.
എന്തു ചെയ്തിട്ടാണേലും അവന്റെ ശ്രദ്ധ നേടുമെന്നവൾ ഉറപ്പിച്ചു.അവനെ മറ്റാർക്കും കൊടുക്കാതെ തന്റേത്
മാത്രമാക്കുമെന്ന് അവൾ ദൃഡനിശ്ചയമെടുത്തു.പക്ഷേ അവൻ തന്റെ ഇഷ്ട്ടം തിരിച്ചറിയുമോ എന്ന ചിന്ത വന്നതും ശാലിനി കണ്ണാടിയിലേക്ക് നോക്കി
“നീന്നെ ഞാൻ എന്റേത് മാത്രാമ്മക്കും സിദ്ധു…അതിനു ഞാൻ എന്തും ചെയ്യും…?” വശ്യമായി പറഞ്ഞു കൊണ്ട് അവളുടെ സാരിയഴിക്കാൻ തുടങ്ങി.
അവൾ പലതും മനസ്സിൽ കണക്കു കൂട്ടി തുടങ്ങിയിരുന്നു.
To Be Continued…As Per Reviews…
-𝘍𝘭𝘺𝘪𝘯𝘨 𝘔𝘰𝘯𝘬
0 Comments