രണ്ടു ഭാര്യമാർ
“ചേട്ടായി അരുണിമയുടെ ഫോണൊന്ന് ശരിയാക്കി കൊടുക്കോ….?? ടൗണിൽ തരക്കേടില്ലാത്ത ഒരു മൊബൈൽ ഷോപ്പ് ഉണ്ട് ജോബിന് അങ്ങോട്ട് ഇറങ്ങാൻ നേരമാണ് അയല്പക്കത്തെ അനന്തലക്ഷ്മിയുടെ ചോദ്യം… “നീ ഇത് പറയാൻ തുടങ്ങിയിട്ട് ഒരാഴ്ചയായി… ഫോൺ കിട്ടാതെ ഞാൻ എങ്ങനെ ശരിയാക്കും….?? “നാളെ ക്ലാസ് കഴിഞ്ഞു വരുമ്പോ കൊണ്ട് തരാം..” “ആ… ആദ്യം അത് ചെയ്യ്…” “പക്ഷേ പൈസ വാങ്ങരുത്..ഞാൻ തന്നോളം എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്…” “ഹം…” അനന്തലക്ഷ്മിയും അരുണിമായും ബെസ്റ്റ് ഫ്രണ്ട്സ് ആണ്.. എട്ടാം ക്ലാസ് മുതലുള്ള കൂട്ട് ഇപ്പൊ ഡിഗ്രീ വരെ എത്തി നിൽക്കുന്നു… അരുണിമ അനന്തലക്ഷ്മിയുടെ കൂടെ വരുന്നത് കണ്ടാൽ ഇരട്ടകൾ ആണെന്നെ പറയു…. അത്രയ്ക്ക് സുന്ദരികൾ ആയിരുന്നു അവർ.. ഒരു കൊല്ലം മുന്നേ ഒരു പ്രേമം ഉണ്ടായിരുന്നു അരുണിമക്ക് ആ സമയത്ത് അവൻ കൊടുത്തതാണ് ആ ഫോൺ.. അവർ തമ്മിൽ ബ്രേക്കപ്പ് ആയിട്ടും അരുണിമ വീട്ടിൽ അറിയാതെ ഫോൺ ഉപയോഗിച്ച് വന്നിരുന്നു.. അതിനിടക്കാണ് ചാർജ്ജ് കയറാതെ ആയത്… അത് നന്നാക്കി കിട്ടാൻ ഉള്ള സോപ്പ് ആണ് രാവിലെ അനന്തലക്ഷ്മിയുടെ വാക നടന്നത്….ജോബിനും ആയി അത്ര അടുപ്പംആണ് അവൾക്കു അവരുടെ കുടുംബങ്ങൾ തമ്മിൽ ഒരു കുടുംബം പോലെയാണ് ജ...