അഭി -അഥവാ ഞാൻ അമ്പലകുളത്തിന്റെ അല്പം ഉയർന്ന ഭാഗത്ത് കുളത്തിന്റെ അകത്തേക്ക് കാലിട്ടാട്ടി കല്പടവിൽ ഇരിക്കുകയാണ്…
പുറകിലുള്ള വലിയ ചീനി മരത്തിന്റെ നല്ല തണലും…
തഴുകി തലോടി പോകുന്ന ഇളം കാറ്റും…
കുളത്തിലെ പകൽ മീനുകളുടെ നീരാട്ടും …
കുളത്തിന്റെ ഒരു മൂലയിൽ ചെറുതായി തലപൊക്കിവെച്ച് വല്ല കുളിസീനും കാണാൻ പറ്റുമോ എന്നെത്തിനോക്കുന്ന ആമക്കുട്ടനും …
ആമക്കുട്ടനെ ഉപദേശിക്കാനെന്നവണ്ണം താമര ഇലയിൽ ഗമയോടെ ഇരിക്കുന്ന താവളക്കുട്ടനും …
എല്ലാം വീക്ഷിച്ചു എന്തോ വലിയ ചിന്തയിലാണ് അഭി
പുറകിലെ കാൽപ്പെരുമാറ്റം കേട്ട് അഭി പതിയെ തിരിഞ്ഞു നോക്കി
അജിയാണ്
അവനാണെന്ന് കണ്ടതോടെ വല്യ മൈൻഡ് ഒന്നും കൊടുക്കാതെ അവൻ പഴയ ചിന്തയിലേക്ക് തന്നെ തിരിഞ്ഞു .
അജി അവന്റെ ചങ്ക് കൂട്ടുകാരനാണ് ..
എപ്പോഴും കൂടെ ഉണ്ടാവുന്നത് കൊണ്ട് വല്യ മൈൻഡ് കൊടുക്കാത്തതാണ്
അജി പടവിലൂടെ അവന്റെ അടുത്ത് വന്ന് ഇരുന്നു ..എന്നിട്ടവന്റെ മുഖത്തു നോക്കി
അജി : എന്താ അളിയാ മുഖം കുറച്ച് ഗൗരവത്തിലാണല്ലോ
അതും പറഞ്ഞ് അവൻ ഒരു സിഗരറ്റ് എടുത്ത് ചുണ്ടിൽ വെച്ചു
അഭി :ടാ … പുല്ലേ ..വലിക്കാനാണെങ്കിൽ കുറച്ചപ്പുറത്തേക്ക് മാറിയിരുന്നോ
ഇല്ലേൽ തൂക്കിയെടുത്തു കുളത്തിലെറിയും
അജി : എന്താടാ കോപ്പേ വല്യ ചൂടിലാണല്ലോ …എന്താ കാര്യം പറ
അഭി : എനിക്ക് വലി ഇഷ്ടമല്ല … അതെന്നെ
അജി :അതെനിക്കറിയാം …പക്ഷെ ഇപ്പോഴത്തെ ഡയലോഗ് അതിനല്ല
നീ കാര്യം പറയെടാ
അഭി : നീ വലിക്കുമ്പോഴുള്ള പുക നിന്നെക്കാൾ എനിക്കാ എഫ്ഫക്റ്റ് ചെയ്യാ
അജി
:എന്ന നീ വലിച്ചോ …എനിക്ക് നല്ല എഫ്ഫക്റ്റ് കിട്ടണം
അതും പറഞ്ഞു അജി ഉറക്കെ ചിരിച്ചു
അഭി : ഹൈ …ചളി …ചളി
ഈ കോമഡി ഒക്കെ എക്സ്പേർ ആയിട്ട് തന്നെ 20 കൊല്ലായി
അവന്റെ പൂഞ്ഞാറ്റിലെ ഒരു ഇളി
അജി : ടാ പുല്ലേ … മോന്തക്ക് ഒന്ന് അങ്ങട് ഇട്ട് തരും
ചുമ്മാ കൊണക്കാതെ കാര്യം പറ
അഭി : ഒന്നുല്ല
അജി : അത് മനസ്സിലായി … നിനക്ക് പറയാൻ പറ്റുമെങ്കി പറ
അഭി : എടാ കോളേജ് ഇല്ലാതായപ്പോ ഒരു രസം തോന്നണില്ല
അജി : അതിനു കോളേജ് ഇല്ലാതായിട്ടില്ലല്ലോ ..അതവിടെ തന്നെ ഇല്ലേ
അജി ഒരു പുക ആഞ്ഞു വലിച്ച് കൊണ്ട് പറഞ്ഞു
അഭി : ഡാഷ് മോനെ … ആവിശ്യത്തിന് ചളി കുളത്തിലുണ്ട് …ഇനി നീ കൂടെ അതിലേക്ക് ഇടണ്ട
അജി : പോടാ പുല്ലേ … നിന്റെ ഡയലോഗ് കേട്ടാൽ തോന്നും നീ കോളേജിന്ന് പോന്നതാണെന്ന്
ടീച്ചറുടെ മുലക്ക് പിടിച്ചിട്ട് പുറത്താക്കീതല്ലേ …
അവന്റെ ഒരു വിഷമം
അവര് പിന്നെ നിന്നെ പൂവിട്ടു പൂജിക്കണോ …!
അജി അല്പം ദേഷ്യത്തോടെ പറഞ്ഞു
അഭി : എടാ അറിയാതെ കൈ തട്ടിയതാ ..
ആ പെണ്ണുമ്പിള്ളക്ക് എന്നോട് നല്ല ദേഷ്യ …അതീ വിഷയത്തിൽ തീർത്തതാ
അജി : അല്ല ..നിന്നോട് അങ്ങനെ ദേഷ്യം തോന്നാൻ എന്താ കാരണം
അപ്പൊ അതിനു മുൻപ് നീ അവരെ എന്തേലും ചെയ്തോ ?
അഭി : ആ പെണ്ണുമ്പിള്ള ഒരുമാതിരി മറ്റെലെ സ്വഭാവാണ്
…അതിനെ പല ടീച്ചർമാർക്കും കണ്ടൂടാ
അവര് ശത്രുക്കളെ പോലെ കാണുന്ന മൂന്നു ടീച്ചർമാരുണ്ട്അ…വരുമായി ഞാൻ വല്യ കമ്പനിയാ
അതാ പെണ്ണുമ്പിള്ളക്ക് കണ്ടൂടാ
അവരോടുള്ള ദേഷ്യമൊക്കെ ആ പട്ടി എന്നോട് തീർക്കും
അജി :അല്ല …അത് നിനക്കെങ്ങനെ അറിയ
അവരോടുള്ള ദേഷ്യാണ് നിന്നോട് തീർക്കണതെന്ന്
അഭി : ഞാൻ ടീച്ചേഴ്സിൽ ആരോടേലും കുറച്ചു ചിരിച്ച് കമ്പനിയായി സംസാരിക്കുന്നത് കണ്ടാൽ അന്നത്തെ ആ പെണ്ണുമ്പിള്ളേടെ ക്ലാസ്സിൽ എന്നെ ഇട്ട് പൊരിക്കും… തെണ്ടി
അജി : ഓഹോ …അപ്പൊ കാര്യം അല്പം ഗൗരവമാണല്ലേ …
അതല്ല …നീ അറിയാതെ തട്ടിയതാണെന്ന് പറഞ്ഞിരുന്നു
അതെന്താ സംഭവം എന്ന് പറഞ്ഞില്ലല്ലോ …
അഭി :ഒന്നുല്ല … അതാലോചിക്കുമ്പോ തന്നെ പെരുവിരലീന്ന് തരിക്കാണ് …
അജി : പറയെടാ.. തെണ്ടി
അഭി : എടാ അത്.. ഞാനൊരൂസം ഉച്ചക്ക് വരാന്തയിലൂടെ നടക്കുമ്പോ ഈ പെണ്ണുമ്പിള്ള
എന്റെ ഓപ്പോസിറ്റ് നടന്നു വരുന്നുണ്ട്..
ഞാൻ വല്യ മൈൻഡ് കൊടുക്കാതെ കൊറച്ചൂടെ സ്പീഡിൽ നടന്നു..
അപ്പൊ ഒരു സൈഡിൽ നിന്ന അമൽ പരനാറി..
അജി : ഏത് അമൽ… അന്ന് നമ്മൾ മോന്തക്ക് കൊടുത്ത ആ പന്നിയോ
അഭി : മ്മ്.. ആ പന്നി തന്നെ
എന്റെ കാലിലേക്ക് അവൻ കാല് നീട്ടി എന്നെ തള്ളിയിടാൻ നോക്കി
ഞാൻ വീഴാൻ പോയപ്പോ പിടിച്ചത് ആ പട്ടീടെ മുലയിലും
അജി : അവൻ കാല് വെക്കുന്നത് ടീച്ചർ കണ്ടീലെ…
അഭി : എന്തായാലും കണ്ടു കാണും അതുറപ്പാ
എന്നെ പൂട്ടാൻ കിട്ടിയ ചാൻസ് അല്ലെ
മുതലാക്കീതാ
ആ മൈത്താണ്ടി അമൽ സാക്ഷി
കൂടെ പറഞ്ഞപ്പോ
തീരുമാനമായി
അജി : അപ്പൊ മോന് കിട്ടിയത് എട്ടിന്റെ അല്ല പതിനാറിന്റെ പണിയ ല്ലേ…
അത് പറഞ്ഞത് അജി ചിരിച്ചു
അഭി : ടാ കോപ്പേ… ഇനി നീ കിണിച്ച ഉറപ്പാ.. നിന്നെ ഈ കുളത്തിലേക്ക് ഞാനെറിയും
മനുഷ്യൻ ഇവടെ വെട്ടിപ്പൊളിഞ്ഞു നിൽക്കുമ്പഴ അവന്റെ ഒരു കിണിക്കൽ
അജി : ഈ പറഞ്ഞ സാദനം കാണാൻ എങ്ങിനെ കൊള്ളാമോ ?
അഭി :കാണാൻ ഒരു അപ്സരസ്സ് ഒക്കെ തന്നെ … പക്ഷെ സ്വഭാവം യക്ഷിയുടേതാ …
അജി : പ്രായം ?
അഭി : ചേച്ചിയുടെ അതെ പ്രായം കാണുമായിരിക്കും
അജി : അപ്പൊ വിശ്വസിക്കും…
അഭി :എന്താ
അജി : അതല്ല… കാണാൻ കൊള്ളാവുന്നത് കൊണ്ട് അവൾ പറഞ്ഞാൽ എല്ലാരും വിശ്വസിക്കും
അഭി : ആ പരനാറി സാക്ഷി കൂടെ പറഞ്ഞില്ലേ …അതും കൂടെ ആയപ്പോ ..Perfect OK
അജി : അല്ല മൂന്നാല് ദിവസായില്ലേ കോളേജിൽ പോയിട്ട്
നീ വീട്ടിൽ എന്ത് പറഞ്ഞു
അഭി : വയ്യ… തലവേദന.. വയറുവേദന
എന്നൊക്കെ പറഞ്ഞു
ഇനി പിടിച്ചു നിക്കാൻ പാടാ
ചേച്ചിക്ക് എന്തോ ടൗട്ട് ഉണ്ട്
ഒരെത്തും പിടിയും കിട്ടുന്നില്ല
അജി : നീ ചേച്ചിയോട് പറഞ്ഞോ.. ..
അല്ല … നീ ചേച്ചിയോട് എല്ലാം തുറന്ന് പറയുന്നതല്ലേ
അഭി : എല്ലാം പോലെ അല്ലല്ലോ ഇത്…
ഇത്തിരി നാറ്റക്കെസ് അല്ലെ
എങ്ങിനെ പറയാ
അജി : നീ ചേച്ചിയോട് പറ..
ചേച്ചിക്ക് നിന്നെ മനസ്സിലാവും
നിന്റെ ചങ്കല്ലേ നിന്റെ ചേച്ചി
അഭി
: അതൊക്കെ ശെരിയാ
പക്ഷെ ഈ ഒരു കാര്യം ആയതോണ്ടാ മടി
അജി : നീ ചേച്ചിക്ക് സംശയം ഉണ്ടെന്ന് പറഞ്ഞത് എന്താ
ഇനി ചേച്ചി അറിഞ്ഞു കാണുമോ?
അഭി : കരിനാക്ക് വളക്കല്ലേ മഹാപാപി …
അജി : പിന്നെ ടൗട്ട് ഉണ്ടെന്ന് പറയാൻ കാരണം
അഭി : ഞാനിപ്പോ രണ്ടീസായി ചേച്ചിയോട് വല്യ മിണ്ടാട്ടമില്ല
പിന്നെ കോളേജിലും പോവുന്നില്ലല്ലോ..അതാ
പിന്നെ ചിലപ്പോ എന്നെ കൂർപ്പിച്ചു നോക്കും …അത് കാണുമ്പോ ഉള്ളിലൊരു പേടിയാ ..
അജി : നീ ഇന്ന് പോയി ചേച്ചിയോട് കാര്യം പറ
…
അഭി : മ്മ്… നോക്കട്ടെ
അജി എന്തോ ആലോചിച്ചു വീണ്ടും പറഞ്ഞു
അജി : പിന്നെ…പറയുമ്പോ അമലിനെ പൊട്ടിച്ച കാര്യം മാത്രം പറയണ്ട
അഭി : അതെന്താ
അജി : പിന്നെ എനിക്ക് ഈ പഞ്ചായത്തിൽ നിക്കാൻ പറ്റൂല
ദേഷ്യം പിടിച്ച നിന്റെ ചേച്ചിക്ക് പ്രാന്താടാ …പുല്ലേ
ഞാൻ അത് കേട്ടു ഒന്ന് ചിരിച്ചു
അല്പം കഴിഞ്ഞ്
ഞങ്ങൾ എഴുന്നേറ്റ് അവിടെ നിന്ന് നടന്നു
അജിന്റെ ബൈക്കിൽ കയറി ഞങ്ങൾ ഒരു ചായയൊക്കെ കുടിച് അജി എന്നെ എന്റെ വീട്ടിലാക്കി
അജി : എടാ മറക്കണ്ട… നീ ചേച്ചിയോട് കാര്യം പറ
പിന്നെ മറ്റേ കാര്യം പറയണ്ട… എനിക്ക് ഇവടെ കുറച്ച് പണിയുണ്ട് അതോണ്ട് പഞ്ചായത്ത് വിടാൻ പറ്റൂല
അജി ചെറു ചിരിയോടെ എന്നോട് പറഞ്ഞു
ഞാൻ അതുകേട്ടു ചെറുതായി പുഞ്ചിരിച്ചു വീട്ടിലേക്ക് നടന്നു
എന്താ ചെയ്യാ… ഒരു എത്തും പിടിയും കിട്ടുന്നില്ലല്ലോ…!
ചെരിപ്പ് ഊരി വീട്ടിലേക്ക്
കയറിയപ്പോൾ കാണുന്നത് വാതിൽപ്പടിയിൽ തന്നെയും നോക്കിയിരിക്കുന്ന ചേച്ചി…
.
.***************
ഇനി ഇപ്പൊ ഇതെന്റെ കഥ ആയത് കൊണ്ട് അല്പം എന്റെയും വീട്ടിലെയും വിശേഷം പറയാം
ഞാൻ അഭി … വയസ്സ് 22 … ഡിഗ്രിക്ക് പഠിക്കുന്നു
വീട്ടിലെ ഒരേ ഒരു ആൺകുട്ടി
അതിന്റെ സ്നേഹവും ലാളനയും ആവോളം കിട്ടിയിട്ടുണ്ടെങ്കിലും
ഞാൻ വഷളായിട്ടില്ല …ഒരു ചെറിയ ലഹരി പോലും തൊടാത്ത ശുദ്ധ കന്യകൻ ..
.
നേരത്തെ കണ്ട തെണ്ടി അവനാണ് അജി …എന്റെ ചങ്ക് …സ്നേഹിച്ചാൽ കിഡ്നി വേണമെങ്കിലും ഊരി തരും ..അത്രക്ക് പാവമാണ്
അച്ഛൻ… പുള്ളി എപ്പോഴു ബിസിനെസ്സ് എന്ന് പറഞ്ഞു നടക്കുന്നത് കൊണ്ട്
എന്റെ കഥയിൽ പ്രത്യേകിച്ച് റോളിലൊന്നും ഇല്ല – എന്റെ ഒരു സ്വകാര്യ ബേങ്ക് അത്രേ ഒള്ളു …
അച്ഛൻ മരണ ലൂക്ക് ആണ് 59 വയസ്സ് ഉണ്ട്… പക്ഷെ 45 പോലും കണ്ടാൽ പറയില്ല…
അതെ ലുക്ക് തന്നെ ആണ് എനിക്കും ..പക്ഷെ എന്നെ കണ്ട 22 വയസ്സെന്ന് തന്നെ പറയും
പിന്നെ ‘അമ്മ … ഒരു പഞ്ച പാവം …ഭയങ്കര സുന്ദരിയാണ്
എല്ലാവരോടും നല്ല സ്നേഹം
അച്ഛൻ അമ്മയെ സൗന്ദര്യം കണ്ട് കെട്ടിയതാണ് .. ചേച്ചി ..ജനിച്ച് കുറച്ചു കാലം അവർ
സെപ്പറേറ്റ് ആയി നിന്നിരുന്നു
ആ ഗാപ് ആണ് ഞാനും ചേച്ചിയും തമ്മിലുള്ള പ്രായ വ്യത്യാസം
ചേച്ചിയുടെ പേര് അശ്വതി ..അച്ചു എന്ന് വീട്ടിൽ വിളിക്കും ..എന്നേക്കാൾ 6 വയസ്സ് മൂപ്പുണ്ട്
അതിന്റെ നല്ല ഹങ്കാരവുമുണ്ട് …
എന്നോട് അമ്മയേക്കാൾ സ്വാതന്ത്ര്യവും ,സ്നേഹവും, കമ്പനിയും എല്ലാം
ചേച്ചിയാണ്
28 വയസ്സായി ..കല്യാണം വേണ്ട എന്ന് പറയുന്നത് കൊണ്ട് ഇപ്പൊഒറ്റത്തടിയാണ്
ഒരു ടീച്ചർ ആവാനുള്ള പഠിപ്പ് ഒക്കെ ഉണ്ട്
ജോലി ഒന്നും ചെയ്യുന്നില്ല
അത്യാവശ്യം സമ്പാദ്യം ഉള്ള കുടുംബം ആയത് കൊണ്ട് പണിക്ക് പോവേം വേണ്ട
പല ബിൽഡിങ്ങിന്റെയും റൂമിന്റെയും വാടക ചേച്ചിയുടെ അക്കൗണ്ടിലാണ് വരുന്നത്
അച്ഛൻ എന്റെ ബേങ്ക് ആണെങ്കിൽ ചേച്ചിയാണ് എന്റെ ATM …
എന്റെ മുതുമുത്തച്ഛൻ ഈ നാട്ടിലെ വലിയ ജന്മി ആയിരുന്നെന്ന് കേട്ടിട്ടുണ്ട് …
അത് സത്യമാവാനും സാധ്യത ഉണ്ട്
കാരണം ഞങ്ങളുടെ വീടിനു മുന്നിലുള്ള കണ്ണെത്താ ദൂരത്തുള്ള നെൽവയൽ ഞങ്ങളുടെ തന്നെ ആണ്
ഞങ്ങളുടെ എന്ന് പറയുമ്പോ … അച്ഛന്റെ ചേട്ടന്മാരുടെയും ,പെങ്ങന്മാരുടെയും ഒക്കെ ഓഹരിയും അതിൽ പെടും
പക്ഷെ ഒരു സെന്റ് പോലും പുറത്തു പോയിട്ടില്ല
അച്ഛനാണ് മുത്തച്ഛന്റെ ആൺ മക്കളിൽ ചെറുത് …അത്കൊണ്ട് തറവാട് വീട് അച്ഛനാണ് കിട്ടിയത്
തറവാട് വീട് എന്ന പറയുമ്പോ ഒരു വലിയ മന തന്നെയാണ് എന്റേത്
ഒരുപാട് മുറികൾ ഉണ്ട് വീട്ടിൽ …എന്റെ മുറി രണ്ടാമത്തെ നിലയിൽ ഒരു മൂലയിലാണ്
അതാണ് മുകളിലത്തെ വലിയ മുറി
ബാക്കി പിന്നെ പറയാ … കഥ ഇനിയും കിടക്കുകയല്ലേ …പിക്ചർ അഭിബി ബാക്കി ഹെ ബായ് …
*************************
ഞാൻ കയറിച്ചെല്ലുമ്പോ കാണുന്നത് ചേച്ചിയെ ആണ്
ഞാൻ ഒന്ന് പരുങ്ങി ചേച്ചിയുടെ അടുത്ത് കൂടി അകത്തേക്ക് കയറി
അച്ചു : നിൽക്കഭി …
ഞാൻ പതിയെ നിന്നു … പക്ഷെ തിരിഞ്ഞു നോക്കിയില്ല
അച്ചു എന്റെ അടുത്തേക്ക് വന്നു
അച്ചു : എന്താ
നിന്റെ പ്രശ്നം ..നീ എന്താ എന്നോടൊന്നും ഇപ്പൊ പഴയ പോലെ മിണ്ടാത്തെ…
ഞാൻ എന്തേലും പറഞ്ഞത് എന്റെ കുട്ടിക്ക് വെഷമം ഉണ്ടാക്കിയോ ?
അച്ചുവിന്റെ ശബ്ദത്തിൽ നല്ല സങ്കടം ഉണ്ടായിരുന്നു
കോളേജിലെ പ്രശ്നവും …അതറിഞ്ഞാലുള്ള നാണക്കേടും ..സങ്കടവും ആവോളം ഉള്ളിൽ ഉണ്ടായിരുന്നത് കൊണ്ട് എന്റെ കണ്ണിൽ നിന്ന് കണ്ണീർ പതിയെ കവിളിലൂടെ താഴേക്ക് ഒഴുകി
അത് കണ്ട അച്ചു എന്റെ മുഖം പിടിച്ചുയർത്തി
അച്ചു : എന്താ അഭി …എന്ത് പറ്റി … എന്തേലും പ്രശ്നമുണ്ടോ …
എല്ലാം എന്റെ കുട്ടി ഈ ചേച്ചിയോട് പറയുന്നതല്ലേ ..
ചേച്ചിയോട് പറയാൻ പറ്റാത്ത എന്ത് വെഷമാ എന്റെ പൊന്നിനുള്ളത്
ഞാൻ അച്ചുവിനെ മുറുകെ പിടിച്ച് ആ നെഞ്ചിലേക്ക് ചാഞ്ഞു
അച്ചു എന്റെ തലയിൽ തലോടി ,,അവൾക്കും നല്ല സങ്കടം ഉണ്ട്
അച്ചു : വാ അഭി …ഇരിക്ക് … ചേച്ചിയോട് കാര്യം പറ
അച്ചു എന്നെ പിടിച്ചു ഒരു സോഫയിൽ ഇരുത്തി
ഞാൻ എല്ലാ കാര്യവും അവളോട് പറഞ്ഞു …അച്ഛനേം അമ്മയേം കൊണ്ട് കോളേജിൽ കയറിയാൽ മതി എന്ന് പ്രിൻസിപ്പൽ പറഞ്ഞതും …
ഞാൻ പതിയെ അവളെ നോക്കി .. അവളെന്തോ ചിന്തയിലാണ്
അച്ചു : എന്നാലും ഇപ്പോഴത്തെ കാലത്തൊക്കെ ഇങ്ങനത്തെ ടീച്ചർമാരുണ്ടോ ?
എന്റെ മുഖത്തു നോക്കി അത്ഭുതത്തോടെ ചോദിച്ചു
ഞാനൊന്നും മിണ്ടിയില്ല
അച്ചു :അഭി നാളെ നമുക്ക് കോളജിലേക്ക് പോവാ … ഞാനും വരാം നിന്റെ കൂടെ ..
എനിക്കാ ആ ടീച്ചറെ ഒന്ന് കാണണം …എന്നിട്ട് രണ്ട് വർത്തമാനം പറയണം
അത് കേട്ടതോടെ ഞാൻ
ഞെട്ടി … ചേച്ചി എന്റെ കൂടെ …അയ്യോ
.
അഭി: അത് വേണ്ട അച്ചു …ഞാൻ അമ്മയേം കൂട്ടി പൊക്കോളാം
.
അച്ചു : ചേച്ചീടെ കുട്ടി പറഞ്ഞതങ് കേട്ട മതി …നാളെ കോളേജിൽ നമുക്ക് ഒരുമിച്ച് പോവാ
.
ഞാൻ നിമിഷങ്ങൾക്കുള്ളിൽ പലതും കണ്ണിൽ കണ്ടു
കോളേജ് തല കുത്തനെ നിൽക്കുന്നതും , ടീച്ചറെ കാലേ വാരി നിലത്തടിക്കുന്നതും ..
പ്രിൻസിപ്പൾ ജീവനും കൊണ്ടോടുന്നതും എല്ലാം
ഞാൻ ഉടനെ അജിയെ ഫോൺ വിളിച്ചു …അവനോട് കാര്യം പറഞ്ഞു
അതറിഞ്ഞ അജി
അജി : സഭാഷ് …. റീത്ത് എത്രയെണ്ണം വേണമെന്ന് വാട്സാപ്പ് ചെയ്താൽ മതി ഞാൻ എത്തിച്ചോളാം
അതും പറഞ് ചിരിച്ചു കൊണ്ട് ആ തെണ്ടി ഫോൺ വെച്ചു
അവൻ പറഞ്ഞത് ശെരിയാണ് അച്ചുവിനെ കണ്ടാൽ നെരിന്ത് പോലെ ഇരിക്കുമെങ്കിലും
ആള് വളരെ ഡേയ്ഞ്ചറാണ്
എന്റെ കഴുത്തിന്റെ അത്രയേ ഉയരമുള്ളു തടിയും എന്റെ അത്ര ഇല്ല
..പക്ഷെ ഒടുക്കത്തെ ആരോഗ്യമാണ്
കുറച്ച് മുൻപ് അവളോട് തല്ലുണ്ടാക്കിയപ്പോ ഒറ്റക്കൈകൊണ്ട് എന്നെ ചുമരിൽ കേറ്റിയിട്ടുണ്ട്
ആ ഈർക്കിൽ പോലുള്ള കയ്യില് ഇത്രേം ആരോഗ്യം ഉണ്ടോ എന്നൊക്കെ അന്ന് ചിന്തിച്ചിരുന്നു
ഇനി ഇപ്പൊ കോളേജിൽ പോയാലുള്ള അവസ്ഥ …
അങ്ങനെ ഓരോന്ന് വിചാരിച്ചു നേരം വെളുപ്പിച്ചു
രാവിലെ കുളിച്ചു മാറ്റി ബാഗുമെടുത്തു പതിയെ ഗോവണിയുടെ മേലെ നിന്ന് താഴേക്ക് എത്തി നോക്കി
താഴെ നിന്ന് രണ്ട് കണ്ണുകൾ മുകളിലേക്ക് നോക്കി നില്കുന്നു
ആ രണ്ടു കണ്ണും എന്നെ കണ്ടു
അച്ചു : എനിക്കറിയാം നീ മുങ്ങാൻ നോക്കുമെന്ന് …അത് കൊണ്ട്
തന്നെയാ ഇവിടെ തന്നെ കാത്തു നിന്നത്
വേഗം വാ …
അതും പറഞ്ഞു അച്ചു പുറത്തേക്ക് നടന്നു
രക്ഷയില്ലാശാനെ … പെട്ട്
ഞങൾ രണ്ടു പേരും ഒരുമിച്ച് പുറത്തേക്ക് പോവുന്നത് കണ്ട ‘അമ്മ
അച്ചുവിനോട് എങ്ങോട്ടാണെന്ന് ചോദിച്ചു
പക്ഷെ അങ്ങിനെ ഒരു ചോദ്യമേ കേൾക്കാത്ത പോലെയാണ് അച്ചു പുറത്തേക്ക് നടന്നത്
പിന്നെ ‘അമ്മ അവളോട് ഒന്നും ചോതിച്ചില്ല
എന്റെ നേരെ നോക്കി എന്താ എന്ന് കൈ കൊണ്ട് താളം കാട്ടി
ഞാൻ വന്നിട്ട് പറയാം എന്ന് കൈ കൊണ്ട് തിരിച്ചും താളം കാട്ടി കൊണ്ട് അവളുടെ പുറകെ പോയി …
കാറിൽ കേറി നേരെ കോളേജിലേക്ക്
അച്ചു :എന്താ നിന്റെ ആ ടീച്ചറിന്റെ പേര് ?
അഭി : ലക്ഷ്മി
അച്ചു : പ്രായമുള്ള ടീച്ചറാണോ ?
അഭി :ഹേയ് ..അല്ല… നിന്റെ പ്രായമൊക്കെ ഏകദേശം ഉണ്ടാവുള്ളു ?
അച്ചു : അവരുടെ വീട് എവിടെയാ ?
അഭി : അറിയില്ല …കുറച്ച് ദൂരെ എവിടെയോ ആണ് …ഇവിടെ വാടകക്ക് വീട്ടിൽ നിൽകുവാ
അച്ചു : കല്യാണം കഴിഞ്ഞതാണോ ?
അഭി : അറിയില്ല … കണ്ടാൽ കല്യാണം കഴിഞ്ഞ പോലെ ഒന്നും ഇല്ല
അച്ചു : ഓഹോ …നിനക്ക് കണ്ടാൽ തന്നെ അതൊക്കെ അറിയോ ?
അഭി : അവരുടെ നെറ്റിയിൽ സിന്ദൂരം ഒന്നും കണ്ടിട്ടില്ല …അത് കൊണ്ട് പറഞ്ഞതാ
പിന്നെ അറിയാൻ ഇവിടെ ഒരാളുണ്ടല്ലോ
ദൈവമേ മരിക്കുന്നതിന് മുൻപ് എനിക്കൊരു അളിയനെ കണ്ടിട്ട് മരിച്ചാ.. മതി
ഞാൻ അതും പറഞ്ഞു ഒന്ന് ചിരിച്ചു…കൂടെ അച്ചുവും
അച്ചു : എന്റെ പൊന്ന് മരിക്കാതിരിക്കാനാ ഞാൻ കെട്ടാത്തത് …
അതും പറഞ്ഞു അവളെന്നെ ഒന്ന് നോക്കി ചരിച്ചു
അഭി : ഹോ …ഭയങ്കര ത്യാഗം തന്നെ
അങ്ങനെ സംസാരിച്ച് വണ്ടി കോളേജിന്റെ അകത്തെത്തി
എന്റെ ഉള്ളിൽ നല്ല ഭയം ഉണ്ട്
അവളാണെങ്കിൽ ഒരു കൂസലുമില്ലാതെ ഇരിക്കുന്നു
ഞങ്ങൾ വണ്ടിയിൽ നിന്നിറങ്ങി അകത്തേക്ക് നടന്നു
മുകളിലേക്ക് കയറി എന്റെ ക്ലാസ്സിന്റെ വരാന്തയിലേക്ക് കടന്നപ്പോ അതാ വരുന്നു ആ യക്ഷി ഞങ്ങളുടെ ഓപ്പോസിറ്റ്
ഞാൻ ഒന്ന് നിന്നു
പെട്ടെന്ന് അച്ചുവും നിന്നു
ഞാൻ മുന്നോട്ട് നോക്കിയപ്പോൾ … ആ യക്ഷിയും അവിടെ ഇങ്ങോട്ട് നോക്കി തന്നെ നിൽക്കുന്നു
എനിക്കൊന്നും മനസ്സിലായില്ല
ഞാൻ അച്ചുവിന്റെ മുഖത്ത് നോക്കി ഒരു അത്ഭുദം പോലെ ഉള്ള ഭാവം
ആ യക്ഷിയുടെ മുഖത്തും അത് തന്നെ ഭാവം
ഞാൻ അച്ചുവിനെ ഒന്ന് തോണ്ടി …അവൾ എന്നെ ഒന്ന് നോക്കി
അപ്പോഴേക്കും യക്ഷി ഞങ്ങളുടെ അടുത്തേക്ക് ഓടി വന്ന് അച്ചുവിനെ കെട്ടിപ്പിടിച്ചു
ഇവിടെ എന്താ സംഭവിക്കുന്നത് എന്ന് മനസ്സിലാവാതെ ഞാൻ അന്തം.. വിട്ട കുന്തം.. പോലെ നിന്നു
കുറച്ചു നിമിഷം അവർ പരസ്പരം തമ്മിൽ നോക്കി ഒന്നും മിണ്ടാതെ നിന്നു
*****
(ഇനി നമുക്ക് യക്ഷിയെ ടീച്ചർ എന്ന് തന്നെ വിളിക്കാം ,അച്ചു,ലച്ചു, കൺഫ്യൂഷൻ ആവണ്ട )
*****
അച്ചു : ലച്ചു നീ ഇവിടെ
ടീച്ചർ : അച്ചു ഞാൻ ഇപ്പൊ ഇവിടെയാണ് പഠിപ്പിക്കുന്നത്
അച്ചു : എത്ര കാലായെടി കണ്ടിട്ട് … അന്ന് ക്ലാസ് കഴിഞ്ഞു പോയ ശേഷം നീ എന്നെ ഒന്ന്
വിളിക്കുക പോലും ചെയ്തില്ലല്ലോ …നിന്നെ വിളിക്കാൻ ഒരുപാട് ശ്രമിച്ചിരുന്നു കിട്ടിയില്ല
എന്ത് പറ്റി നമ്മളെ ഒക്കെ മറന്നോ ?
ടീച്ചർ : അതൊക്കെ വലിയ കഥയാടി …എല്ലാം സമാദാനത്തിൽ പറയാം ..
അല്ല ..നീ എന്താ ഇവിടെ ..എന്താ ഇവന്റെ കൂടെ ?
അച്ചു : ഇതെന്റെ ബ്രദറാടി
ഇവനെ ഇവിടുത്തെ ഏതോ ഒരു ടീച്ചർ പണി കൊടുത്തു അതൊന്ന് ചോദിക്കാൻ വന്നതാ
ടീച്ചർ ഒന്ന് ഞെട്ടി എന്നെ നോക്കി
ഞാനാണെങ്കിൽ അതിലേറെ ഞെട്ടി നിൽകുവാണല്ലോ
.
ഇവര് ഫ്രണ്ട്സ് ആണോ … അങ്ങിനെയാണെങ്കിൽ പണി പാളി ..
ഇതൊക്കെ കറങ്ങി തിരിഞ്ഞ് എന്റെ തലയിൽ വന്ന് തന്നെ വീഴും
നിക്കണോ.. അതോ… ഓടണോ
ഓടണ്ട ..വൈകീട്ട് വീട്ടിലേക്ക് തന്നെ അല്ലെ കേറാൻ ഉള്ളത്
ടീച്ചർ :അച്ചു നീ പറഞ്ഞ ടീച്ചർ ഞാൻതന്നെയാ
പ്രശ്നം ഇത്തിരി പെശകാ
ഇവന്റെ ക്ലാസ്സിലുള്ള അമൽ അവനാ അത് പറഞ്ഞ് പ്രിൻസിപ്പലിന്റെ അടുത്ത് എത്തിച്ചത്
അവനാണ് ഇതിന്റെ കാരണവും
അവൻ സാറിനോട് സാക്ഷി കൂടെ പറഞ്ഞപ്പോ സംഭവം എന്റെ കയ്യീന്ന് പോയി
അല്ലാതെ ഇവനെ ഉപദ്രവിക്കാൻ ചെയ്തതല്ലെടി …
.
ടീച്ചറുടെ വാക്കു കേട്ടപ്പോ എന്റെ കണ്ണ് തള്ളി
എന്റമ്മോ … ഓന്ത് മാറുമോ ഇതുപോലെ നിറം
അപ്പൊ ഇത്രയും കാലം അവരെന്നെ ക്ലാസ്സിൽ വെച്ച് പൊരിച്ചതോ ?
അത് അമലുമായി എന്ത് ബന്ധം ഉണ്ടായിട്ട പരട്ട തള്ളെ
ഞാൻ ആലോചനയിൽ നിന്നു
അച്ചു : എടി ..എന്ന നമുക്കൊന്ന് പ്രിൻസിപ്പാളിനെ കണ്ടാലോ
ടീച്ചർ : ആടി ..പോകാം … ഞാനീ
ബുക്കൊന്ന് സ്റ്റാഫ് റൂമിൽ വെക്കട്ടെ …
നിങ്ങള് നടന്നോ ..ഞാനങ്ങോട്ട് എത്തിക്കോളാം
അച്ചു : എടി …ആ അമലിനെ കൂടി വിളിക്കാൻ പറ്റുമോ
ടീച്ചർ :ആ …ഞാൻ വിളിപ്പിക്കാം
ഞങ്ങൾ പ്രിൻസിപ്പാളിന്റെ റൂമിലേക്ക് നടന്നു
ഞങ്ങൾ ഒന്നും മിണ്ടിയില്ല
എനിക്കാണെങ്കിൽ ഒന്നും മിണ്ടാനും പറ്റുന്നില്ല
ഒരൊറ്റ ഡയലോഗിലല്ലേ ആ തള്ള നിഷ്കളങ്കയും ,നല്ലവളുമായത്
പെണ്ണിനെ വിശ്വസിക്കാൻ പറ്റില്ലാന്ന് കാരണവന്മാര് പറഞ്ഞത് വെറുതെയല്ല
ഇന്നലെ ടീച്ചറെ കാലേ വാരി നിലത്തടിക്കും എന്നൊക്കെ വിചാരിച്ച ഞാൻ ആരായി
ഞാൻ അച്ചുവിന്റെ മുഖത്തേക്ക് നോക്കി
അവൾ എന്നെ നോക്കുന്നില്ല ,പക്ഷെ മുഖത്തു ഒരു കുസൃതി ചിരി ഉണ്ട്
ഇതെന്ത് കൂത്ത്
അങ്ങനെ ഞങ്ങൾ പ്രിൻസിപ്പാൾ റൂമിൽ എത്തി
അച്ചു കയറിച്ചെന്നു അദ്ദേഹത്തിന്റെ മുന്നിൽ ഇരുന്നു ..ഞാൻ അച്ചുവിന്റെ പുറകിലും
പ്രിൻസിപ്പാൾ : ഇതാരാ
അഭി :സാർ ..ഇതെന്റെ ചേച്ചിയാണ്
പ്രിൻസിപ്പാൾ: ഞാൻ നിന്നോട് അച്ഛനേം ‘അമ്മ …
അച്ചു : അവന്റെ അച്ഛനും അമ്മയും ഒക്കെ ഞാനാ ..സാറ് … കര്യം പറ
പ്രിൻസിപ്പാൾ പറഞ്ഞു മുഴുവുപ്പിക്കും മുന്നേ അച്ചു ഓവർടേക്ക് ചെയ്തു
പ്രിൻസിപ്പാൾ അവളെ ഒന്ന് നോക്കി
അദ്ദേഹം കാര്യം പറഞ്ഞു തുടങ്ങും മുൻപേ ടീച്ചറും അമലും ആ റൂമിലേക്ക് കടന്നു വന്നു
അദ്ദേഹം അമലിനെ അടുത്തേക്ക് വിളിച്ചു കാര്യം പറയാൻ പറഞ്ഞു
അവൻ ഒരു കൂസലുമില്ലാതെ എല്ലാം എന്റെ തലയിലാക്കി തന്നെ പറഞ്ഞു
അവൻ പറഞ്ഞു കഴിഞ്ഞതും അച്ചു കസേരയിൽ നിന്ന് ചാടി എണീറ്റ്
അമലിന്റെ കോളറിന് പിടിച്ച് കാലിന്റെ തള്ള വിരലിൽ നിർത്തി
അത് കണ്ട ഞാനും
ടീച്ചറും പ്രിൻസിപ്പാൾ അദ്ദേഹവും ഒരു പോലെ ഞെട്ടി
കാരണം ആരും സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത ഒരു നീക്കമായിരുന്നു അത്
അച്ചു : സത്യം പറയെടാ … പറഞ്ഞില്ലേൽ പിന്നെ ജീവിതത്തില് നീ നിന്റെ നാവു പൊക്കൂല
അവൻ പേടിച്ചു വിറച്ചു …എല്ലാം തത്ത പറയുംപോലെ മണി മണിയായി പറഞ്ഞു
അവൻ പറഞ്ഞു കഴിഞ്ഞതും അച്ചു ടീച്ചറെ നേരെ നോക്കി ചോദിച്ച
അച്ചു :അവൻ പറഞ്ഞത് ശേരിയല്ലേ ലക്ഷ്മി
ടീച്ചർ അതെ എന്ന് തലയാട്ടി
അച്ചു നേരെ പ്രിൻസിപ്പാളിനെ നോക്കി പറഞ്ഞു
അച്ചു : എല്ലാം സാറ് കേട്ടല്ലോ …ഇവൻ പറഞ്ഞുണ്ടാക്കിയ കഥക്കാണ് സാറ് എന്റെ കുഞ്ഞിനെ പുറത്താക്കിയത്
ഇനി അവന്റെ കാര്യം സാറ് തീരുമാനിക്ക്
എന്റെ കുട്ടി നാളെ മുതൽ ഇവിടെ ക്ലാസ്സിൽ വരും
അതും പറഞ്ഞു അച്ചു എന്നെയും പിടിച്ചു പുറത്തേക്ക് നടന്നു
നടക്കുമ്പോൾ ഞാൻ പ്രിൻസിപ്പാളിനെ ഒന്ന് നോക്കി
ജീവിതത്തിൽ ആദ്യമായി പോയ കിളിയെ തപ്പുന്ന മുഖം കണ്ടപ്പോൾ എനിക്ക് ശെരിക്കും ചിരി വന്നു
ഞങ്ങളെ പിന്നാലെ ടീച്ചറും പുറത്തേക്ക് വന്നു
വരാന്തയിലൂടെ നടന്നുകൊണ്ട് അവർ സംസാരിച്ചു
ടീച്ചർ : നിനക്കൊരു മാറ്റവുമില്ലല്ലോ അച്ചു … പഴയ പോലെ തന്നെ
ടീച്ചർ ഒന്ന് പുഞ്ചിരിച്ചു
അച്ചു : നീ ഒരുപാട് മാറി ലച്ചു … എന്നെ വരെ ഒന്ന് വിളിക്കാതിരിക്കാൻ മാത്രം
എന്ത് പ്രശ്നമ നിനക്കുള്ളെ
അത് പറഞ്ഞപ്പോൾ ടീച്ചറിന്റെ മുഖം വാടി
ടീച്ചർ : പ്രശ്നങ്ങളെ ഒള്ളു മോളെ … നമ്മളോരുമിച്ചുള്ള ക്ലാസ്.. അതാണ് ഞാൻ സമാദാനത്തോടെ ജീവിച്ച അവസാന സമയം
പിന്നെ
ഇപ്പൊ ഒക്കെ എന്തൊക്കെയോ കാട്ടിക്കൂട്ടുന്ന ഒരു ജീവിതം …
അച്ചു : എന്ത് പറ്റി ലച്ചു …എന്താ പ്രശ്നം
ടീച്ചർ : അതൊക്കെ ഞാൻ സമാദാനത്തിൽ പറയാ … നീ നിന്റെ നമ്പർ താ ..
ഞാൻ വീട്ടിലേക്ക് വരാം ..
അച്ചു : മ്മ് …ശെരി
അച്ചു നമ്പറും കൊടുത്ത് എന്നെയും കൂട്ടി ഇറങ്ങാൻ നേരം
ടീച്ചർ : അപ്പൊ ഇവനെ ഇന്ന് ക്ലാസ്സിൽ ഇരുത്തുന്നില്ലേ ?
അച്ചു :ഇല്ല … ഇവൻ നാളെ വന്നോളും … എല്ലാരും കൂടെ എന്റെ കുട്ടിയെ വിഷമിപ്പിച്ചില്ലേ
അതൊന്ന് മാറട്ടെ
അച്ചു ചെറിയ ചിരിയോടെ പറഞ്ഞു
ടീച്ചറും ചിരിച്ചു
അങ്ങനെ ഞാനും അച്ചുവും കൂടെ വീട്ടിലേക്ക് പോന്നു
അഭി : അല്ല നിനക്കെങ്ങിനെയാ ആ ടീച്ചറെ പരിജയം …നിങ്ങൾ ഫ്രണ്ട്സ് ആണോ ?
അച്ചു :മ്മ് …ഞങ്ങൾ കട്ട ചങ്കുകളായിരുന്നു കോളേജിൽ … കോളേജ് കഴിയുന്നത് വരെ
പിന്നെ അവളുടെ ഒരു വിവരവും ഇല്ലായിരുന്നു
അവൾക്കെന്തോക്കെയോ പ്രശ്നങ്ങൾ ഉണ്ട് ..അല്ലെങ്കിൽ അവൾ എന്നോട് പോലും മിണ്ടാതെ ഇരിക്കില്ല
എന്തായാലും പ്രശ്നങ്ങൾ ഒക്കെ ഒന്ന് അറിയണം
അഭി :അപ്പൊ ഇവരാണോ നീ പറയാറുള്ള നിന്റെ ചങ്ക് ദോസ്ത്
അച്ചു :മ്മ് …
അഭി : ടീച്ചർ ചുമ്മാ തള്ളിയതായിരിക്കും … എനിക്കങ്ങനെ പ്രശ്നമുള്ളതായിട്ട് ഒന്ന് തോന്നിയിട്ടില്ല
അച്ചു : നിന്റെ തോന്നലല്ലേ … അവൾ അന്ന് അത്യാവശ്യം തടി ഒക്കെ ഉണ്ടായിരുന്നു
ഇപ്പൊ കണ്ടില്ലേ മെലിഞ്ഞ പോലെ ആയി
ഹേയ് … അങ്ങിനെ വരാൻ വഴിയില്ലല്ലോ … അവര് ദിവസവും
കോളേജിന്ന് എന്റെ ചോര ഊറ്റിക്കുടിക്കുന്നതല്ലേ അപ്പൊ ഞാനല്ലേ മെലിയേണ്ടത്
ഞാൻ മനസ്സിൽ പറഞ്ഞു
അഭി : സ്വഭാവം വളരെ മോശമാണ് അച്ചു … അവരുടെ ക്ലാസ്സില് ഞാൻ കൂടുതലും പുറത്തായിരിക്കും
എന്തെങ്കിലും കാരണം കണ്ടെത്തി എന്നെ പുറത്താക്കും
ഞാനിന്നേ വരെ അവരോട് ഒരു കറുത്ത വാക്ക് പോലും പറഞ്ഞിട്ടില്ല
പിന്നെ എന്തിനാ അവർക്കെന്നോട് ദേഷ്യം എന്നൊക്കെ ചിന്തിക്കും
ഞാൻ ടീച്ചേഴ്സിനോട് ചിരിച്ചു സംസാരിക്കുന്നത് കണ്ടാൽ അതിന്റെ മുഖം കടന്നല് കുത്തിയപോലെ ആകും ആ ദിവസം എന്റെത് പോക്കാ
അച്ചു : അവൾ പഞ്ച പാവമായിരുന്നു ..ആരോടും ദേഷ്യപ്പെടാത്ത അവൾ ഇങ്ങനെ മാറണമെങ്കിൽ അതിലെന്തോ കാരണമുണ്ട്
ഏതായാലും അവൾ വീട്ടിലേക്ക് വരട്ടെ സംസാരിക്കാം
അങ്ങിനെ ഓരോന്ന് പറഞ് ഞങ്ങൾ വീട്ടിലെത്തി
അന്ന് വൈകീട്ട് ഞാൻ കുളിക്കാൻ മുണ്ടുമെടുത്തു അടുക്കളയിലേക്ക് ചെന്നു
അതിലെ കുളത്തിലേക്ക് പോവാം
ഞങ്ങളെ മനയിൽ വലിയൊരു കുളമുണ്ട്
അത് മനക്കുള്ളിൽ ആയത് കൊണ്ട് ഞങ്ങളല്ലാതെ ആരും അവിടെ കുളിക്കാറില്ല
അച്ചു അവിടെ എന്തോ ഇളക്കിക്കൊണ്ടിരിക്കുന്നു
ഞാൻ കൊറിക്കാൻ വല്ല ബേക്കറിയോ മറ്റോ കിട്ടുമോ എന്ന് തപ്പാണ് ഒന്നും കിട്ടാതായപ്പോ ചെറുതായി ദേഷ്യം പിടിച്ചു
കുളത്തിൽ കുളിക്കുമ്പോ അവിടന്ന് വല്ലതും കൊറിക്കുന്നത് എന്റെ ഒരു ഹോബിയാണ്
എന്നെ കണ്ട അച്ചു
അച്ചു : നീ എങ്ങോട്ടാ
അഭി : ഈ വേഷം കണ്ടാൽ അറിഞ്ഞൂടെ …ഞാൻ കുളിക്കാൻ പോവാണെന്ന്
ഇങ്ങനെ പിന്നെ പൊറാട്ട അടിക്കാൻ പോവോ …
.
ട്ടേ …….
.
അച്ചു ഇളക്കികൊണ്ടിരുന്ന തവിയാണ് തലമണ്ടയിൽ വന്ന് ഉമ്മ വെച്ചത്
അഭി : അമ്മേ
……
എന്താടി …
അച്ചു : ഞാൻ നിന്റെ മൂത്തതാ … സംസാരിക്കുമ്പോ മര്യാദക്ക് …മനസ്സിലായോ
അച്ചു കുളത്തിൽ ഒറ്റക്ക് കുളിക്കില്ല അവിടെ മാത്രമേ അവൾക് പേടിയുള്ളു
ഞാൻ കുളിക്കാൻ പോവാണെങ്കിൽ എന്റെ കൂടെ വരാനാണ്
അഭി : മൂത്തതാണെന്ന് മനസ്സിലായി …പക്ഷെ പ്രാന്താണെന്ന് മാത്രം
അതും പറഞ്ഞു ഞാൻ കുളത്തിലേക്കോടി
ഞാൻ കുളത്തിലിറങ്ങി
നല്ല പച്ച കളർ വെള്ളം നല്ല തണുപ്പും
നീന്തി തുടങ്ങിയപ്പോ അല്പം കഴിഞ് അച്ചുവും വന്നു
അവൾ ചുറ്റുപാടും ഒന്ന് നോക്കി
അവൾ നോക്കുന്നത് കണ്ടപ്പോ ഞാനും നോക്കി
ഇതെന്താ പതിവില്ലാത്തൊരു നോട്ടം അവൾ നോക്കുന്നത്
അവൾ പെട്ടെന്ന് ഇട്ടിരുന്ന ടി ഷർട്ട് ഊരി
എന്റെ കണ്ണ് തള്ളിപ്പോയി
ഒരു ഫിറ്റ്നസ് ബ്രാ മാത്രം
ഞാൻ ആദ്യമായാണ് അവളെ അങ്ങനെ കാണുന്നത്
പിന്നെ ഇട്ടിരുന്ന ട്രാക്സൂട്ടും ഊരി
ചെറിയ ഒരു ബനിയൻ ക്ലോത് ഷോട്സ്
ഹോ ആലില വയർ … അതിൽ ഒരു വര പോലെ സുന്ദരമായ പൊക്കിൾ
ഇവളെന്താ ഇങ്ങനെ ആദ്യമായിട്ടാണല്ലോ …എനിക്കൊന്നും മനസ്സിലായില്ല
അഭി : ടി … അമ്മയെങ്ങാനും വന്നാൽ …നിന്റെ വയറു നിറയും
അച്ചു : ‘അമ്മ ഇവിടെ ഇല്ല … അമ്മാവന്റെ വീട്ടിൽ പോയി … നാളെയെ വരൂ
ഓ …വെറുതെയല്ല ഇവൾക്കിത്ര ധൈര്യം
ഹേ …’അമ്മ എപ്പോ പോയി ..എന്നോട് പറഞ്ഞില്ലല്ലോ ..,ഇനി ഞാനീ വീട്ടിലെ പുറമ്പോക്കാണോ ദൈവമേ
അച്ഛന്റെ കാര്യം പിന്നെ പറയണ്ട അങ്ങേരുടെ ചില നേരത്തെ എന്നോടുള്ള പെരുമാറ്റം കണ്ട
എന്നെ അങ്ങേരു തവിടു കൊടുത്തു വാങ്ങിയതാണോന്ന് പണ്ടേ തോന്നിയിട്ടുണ്ട്
ഇപ്പൊ അമ്മയും …
കുളി കഴിഞ്ഞിട്ട് വേണം റേഷൻ കാർഡ് ഒന്ന് നോക്കാൻ …പേര് വെട്ടിയോ അറിയണമല്ലോ
അങ്ങനെ ചിന്തിച്ച് നിൽക്കുമ്പോ അച്ചു നീന്തി എന്റെ അടുത്തെത്തി
അച്ചു :എന്താടാ ആലോചിച്ചിരിക്കുന്നെ
അഭി : നീ ഇവിടെ എത്തിയോ …വാ .. നീ എന്നെ തവി കൊണ്ട് ഏറിയും അല്ലെ …
നിന്നെ കുറച് വെള്ളം കുടിപ്പിച്ചിട്ട് തന്നെ ബാക്കി കാര്യം
ലച്ചു : അഭി… നീ എന്റെ കയ്യിൽ നിന്ന് വാങ്ങുവെ
ആ മറുപടിയിൽ ചെറിയ ഒരു ഭയവും ഉണ്ടായിരുന്നു
അഭി : ഓ…പിന്നെ നീ അങ്ങ് ഞൊട്ടും …
അച്ചു : നീ ഇപ്പൊ എന്നെ മുക്കിയ ഞാൻ ഒന്നും ചെയ്യില്ല … മോന് ഇത് കഴിഞ് കരയിലേക്ക് കേറില്ലേ …അല്ലാതെ കുളത്തിൽ തന്നെ ഇരിക്കില്ലല്ലോ
അതൊരു ഭയങ്കര ഭീഷണിയായിരുന്നു
ശെരിയാ ഇപ്പൊ വെള്ളത്തിൽ ഞാനാ രാജാവ്
ഇവിടന്നു കയറിയ അവളെന്നെ ഇടിച്ചു പിഴിഞ് അയയിൽ ഉണക്കാനിടും
വേണ്ട വെറുതെ എന്തിനാ
അതാലോചിച്ചപ്പോ എന്റെ ആത്മാവ് വരെ എന്നെ തള്ളക്ക് വിളിച്ചു
ഞാൻ ഒന്നും മിണ്ടാതെ കരയിലേക്ക് നീന്തി കഴുത്തൊപ്പം വെള്ളമുള്ള ഒരു പടിയിൽ നിന്നു
അവൾ എന്റെ അടുത്തേക്ക് നീന്തി എന്റെ പിറകിൽ നിന്നു
അച്ചു : ചേച്ചീടെ മോൻ പേടിച്ചോ ?
ഞാൻ ഒന്നും മിണ്ടിയില്ല
സംഗതി പേടിച്ചിട്ടൊന്നുമല്ല ..എന്നാലും ഒരു ഭയം
അവൾ എന്താ എപ്പോഴാ ചെയ്യാൻ പോണേന്ന് ദൈവത്തിനു പോലുമറിയില്ല
അങ്ങേരു വരെ കൈവിട്ട കേസ …പിന്നെ ഈ പാവം എന്ത് ചെയ്യാനാ
അഭി : നീ എന്തടി
ഈ വേഷത്തിൽ …ഈ ഐറ്റം നീ എടുക്കാത്തതാണല്ലോ
അച്ചു : ഒന്നുല്ല …അങ്ങനെ തോന്നി …കൊള്ളാമോ ?
അഭി : ബെസ്റ്റ് …ഒരാങ്ങളയോട് …പെങ്ങൾക്ക് ചോദിക്കാൻ പറ്റിയ ചോദ്യം ..ഉത്തരം പറയാൻ പറ്റിയ വേഷവും
ഞാനൊന്ന് ചിരിച്ചു
ഉടനെ എന്റെ കവിളിൽ അവൾ പിച്ചി വലിച്ചു
അച്ചു : നീ എന്റെ ബെസ്ററ് ഫ്രണ്ട് കൂടെ അല്ലെ പൊന്നെ …അത്കൊണ്ട് ചോദിച്ചതാ
അഭി : അങ്ങിനെയാണെങ്കിൽ ഞാൻ പറയാം …
കൊള്ളാം സൂപ്പറായിട്ടുണ്ട് …
അച്ചു : നിനക്കിഷ്ട്ടായോ ?…
അഭി : എന്ത് … നിനക്കെന്താ വയ്യേ …?
അച്ചു :പറ
അഭി : ആ…. കുഴപ്പമില്ല
ഞാനൊരു ഒഴുക്കൻ മട്ടിൽ പറഞ്ഞു
അവൾ ചിരിച്ചുകൊണ്ട് പിന്നെ നീന്തി തുടങ്ങി …കുറച്ചു കഴിഞ്ഞ് ഞങ്ങൾ ഒരുമിച്ചു കുളത്തിൽ നിന്ന് കയറി
പിന്നെ സാദാരണ പോലെ ആ ദിവസവും നീങ്ങി
പിറ്റേന്ന് കോളേജിലേക്ക് ചെന്ന് ക്ലാസ്സിൽ എത്തിയപ്പോ അമൽ ഉണ്ട് …എന്നെ കണ്ട അവൻ ഒന്ന് പരുങ്ങി ..അത് കണ്ടപ്പോ എനിക്ക് ചിരിവന്നു
എന്റെ ബെഞ്ചിലുണ്ടായിരുന്ന
ബിനു പറഞ്ഞു : എടാ നിന്റെ യക്ഷി ആണല്ലോ രാവിലെ തന്നെ ക്ലാസ്സെടുക്കുന്നത്
അത് കേട്ടപ്പോ എനിക്ക് അമ്പരപ്പൊന്നും തോന്നിയില്ല …
അച്ചുവിന്റെ ബ്രദർ ആയത്കൊണ്ട് ഇനി എന്നോടൊന്നും പറയില്ല എന്നെനിക്കറിയാം ഞാൻകൂസലില്ലാതെ ഇരിക്കുന്നത് കണ്ടപ്പോ ബിനുവിന് അത്ഭുദം
ബിനു : നിന്റെ മുഖത്ത് എന്താ ദേഷ്യമൊന്നും കാണുന്നില്ലല്ലോ …
അഭി : ഞങ്ങൾ അത് കോംപ്രമേസ് ആക്കി
ബിനു : അപ്പൊ മുലക്ക് പിടിച്ചത്
അഭി : അതും
കൂടെ ചേർത്തല്ലേടാ പട്ടി കോംപ്രമേസ് ആക്കീത് ….
സിനിമ ഡയലോഗും അടിച്ചു ഞാൻ ചിരിച്ചു
അവന്റെ മുഖത്ത് ഒരു അമ്പരപ്പ്
ടീച്ചർ ക്ലാസ്സിൽ വന്നു … ക്ലാസ് തുടങ്ങി ഇടക്ക് ടീച്ചർ
അഭിക്ക് മനസ്സിലായോ ,അഭി കേട്ടോ ,അഭി എഴുതിയോ ,അഭി കേൾക്കുന്നുണ്ടോ
ഇങ്ങനെ ചോദ്യങ്ങൾ വന്നപ്പോ ക്ലാസ് മുഴുവൻ എന്നെ തന്നെ അത്ഭുതത്തോടെ നോക്കി
എനിക്ക് ശെരിക്കും ചിരി വന്നത് എന്റെ അടുത്ത് ഇരിക്കുന്ന ബിനുവിന്റെ മോന്ത
കണ്ടപ്പോഴാ …
പക്ഷെ ഞാൻ ടീച്ചറോട് ഈ ചോദ്യത്തിനൊക്കെ തലയാട്ടിയതല്ലാതെ ഒരക്ഷരം മിണ്ടിയില്ല
കാരണം അവർ മുൻപ് എന്നോട് ചെയ്തത് തന്നെ നല്ല വിഷമം ഉള്ളിൽ ഉണ്ടായിരുന്നു
.
പിന്നെ ക്ലാസ്സിൽ എന്റെ വിടവ് നികത്തിയത് അമലായിരുന്നു
ഞാൻ അന്ന് ടീച്ചറുടെ പൊരിക്കുന്ന വിഭവം ആയിരുന്നെങ്കിൽ അമൽ ടീച്ചറുടെ തന്തൂരി തന്നെ ആയിരുന്നു
എന്തെങ്കിലും കാരണം കിട്ടിയാൽ അവനെ മസാല തേച്ചു വഴറ്റി പുഴുങ്ങി അങ്ങെടുക്കും
എന്നിട്ട് അവസാനം ഒരു ”GET OUT ”
അവന്റെ അവസ്ഥകണ്ട് എനിക്ക് ശെരിക്കും പാവം തോന്നിയിരുന്നു
സംഗതി എന്നോട് ചെയ്തത് തെണ്ടിത്തരമാണെങ്കിലും ഞാൻ അവന്റെ അവസ്ഥ ഒരുപാട് അനുഭവിച്ചതല്ലേ
ഒരിക്കൽ അവൻ എന്നോട് വന്നു മാപ്പു പറയുക പോലും ചെയ്തു
അത്രക്ക് അനുഭവിച്ചിരുന്നു പാവം
ഏതായാലും ക്ലാസ് പിന്നെ എനിക്ക് അത്ര ബുദ്ദിമുട്ട് ഉണ്ടാക്കിയില്ല
അങ്ങിനെ ഒരു ശനിയാഴ്ച
ഞാൻ രാവിലെ ഒരു കട്ടൻ ചായയും പിടിച്ച് ചാര്പടിയിൽ ഇരിക്കുകയായിരുന്നു
അപ്പോഴാണ് ഗേറ്റിന് മുന്നിൽ ഒരു ഓട്ടോ വന്ന് നിന്നത്
അതിൽ നിന്ന് ഒരു മഞ്ഞ ചുരിധാറിട്ട പെണ്ണും ഇറങ്ങി
ഒരു കിടു സുന്ദരിപ്പെണ്ണ്
ആരാണെന്ന് ഒന്നുടെ നോക്കി …അപ്പോഴാ ആളെ മനസ്സിലായത്
“ടീച്ചർ ”
ആദ്യമായി ചുരിദാറിൽ കണ്ടപ്പോ ആളെ പെട്ടെന്ന് മനസ്സിലായില്ല
.
ടീച്ചറാണെന്ന് മനസ്സിലായതും ചാരുപടിയിൽ കയറ്റിവെച്ച കാൽ എന്നോട് പറഞ്ഞു
“എന്നെ ഇറക്കിവെച്ച് ഓടെടാ പുല്ലേ ”
.
ഞാൻ റോക്കറ്റ് കണക്കെ അകത്തേക്കോടി അടുക്കള വഴി പുറത്തേക്ക് ചാടി ചെരുപ്പിട്ടു
എന്റെ വെപ്രാളം കണ്ട അച്ചു ഉറക്കെ ചോദിച്ചു
അച്ചു : എങ്ങോട്ടാടാ .. ഇത്ര തിരക്കിട്ട്
അഭി : ഒരു മിസൈൽ വരുന്നുണ്ട് മോളെ … ജീവൻ വേണമെങ്കിൽ ഓടിക്കോ
.
ഞാൻ തിരിഞ്ഞു നോക്കാതെ അമ്പലകുളത്തിലേക്കോടി അജിയെ വിളിച്ചു
അജി വർക്ഷോപ്പിൽ ആണെന്ന് പറഞ്ഞു
അവനു സ്വന്തമായി ഒരു വർക്ഷോപ് ഉണ്ട് ബൈക്കിന്റെ
അതികം ദൂരം ഇല്ല
ഞാനവിടേക്ക് നടന്നു…..
*******************************
തുടരും………
*****************************
ഓരോ ഡയലോഗിനും കാരക്റ്ററിന്റെ പേര് കൊടുത്തത് ബോറായി തോന്നുണ്ടെങ്കിൽ പറയണം
അടുത്ത പാർട്ടിൽ മാറ്റാം
അഭിപ്രായം പറയണം
എങ്കിലേ കഥയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ പറ്റൂ
ലാഗ് അടിപ്പിക്കാതെ പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം…..
0 Comments